# ‘മഞ്ഞില്‍ കുളിച്ച പ്രണയം’ പ്രഭാസ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു..!!

- Link: https://ml.b4blaze.com/film-news/radhe-shyam-new-glimpse-out
- Published: 2022-02-15T13:11:58+05:30
- Author: Rahul

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് പ്രഭാസ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേശ്യം.
ഒരു പ്രണയകഥ പറയുന്ന ചിത്രം മാര്‍ച്ച് 11ന് ആണ് തിയേറ്ററുകളില്‍ എത്തുക. പ്രശസ്ത ബോളിവുഡ്
താരം പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ
ദിവസം പുറത്തിറങ്ങിയ സിനിമയുടെ പുതിയ പോസ്റ്ററും ഗ്ലിംപ്സ് വീഡിയോയും ആണ് സോഷ്യല്‍ 
മീഡിയ കൈയ്യക്കിയിരിക്കുന്നത്. പ്രണയ ദിനത്തില്‍ പുറത്തുവിട്ട രാധേശ്യാം എന്ന് പേരിട്ടിരിക്കുന്ന
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/prabhass-300x169.
jpg?resize=1008%2C568&ssl=1)

തന്റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് പോലും വളരെ വ്യക്തമായി അറിയാവുന്ന
ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ്
ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാതെ വയ്യ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/radhe-shyam-78-240x300.
jpg?resize=961%2C1201&ssl=1)

പുതിയ വീഡിയോയും അത് തന്നെയാണ് പറഞ്ഞ് വെയ്ക്കുന്നത്. പ്രണയ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന
ഇരുവരുടെയും രംഗങ്ങളാണ് പോസ്റ്ററിലും വീഡിയോയിലും പകര്‍ത്തിയിരിക്കുന്നത്. യുവി ക്രിയേഷന്റെ
ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി,
കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 
