# പതിനെട്ടാം വയസ്സിൽ സുരേഷ് ഗോപിയുമായി വിവാഹം, രാധികയുടെ ആരും അറിയാത്ത ജീവിതം ഇങ്ങനെ!

- Link: https://ml.b4blaze.com/film-news/radhika-life-story
- Published: 2021-04-24T10:59:57+05:30
- Author: Sreekumar

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. താരവും താരത്തിന്റെ
കുടുംബ വിശേഷങ്ങളും എല്ലാം മലയാളികൾക്ക് ആഘോഷം തന്നെയാണ്. നല്ല ഒരു അഭിനേതാവിനേക്കാൾ
നല്ല ഒരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയെ പോലെ തന്നെ ആരാധകർ
താരത്തിന്റെ ഭാര്യ രാധികയ്ക്കും ഉണ്ട്. ഇരുവരും ഒന്നിച്ച് പൊതു വേദികളിൽ എത്താറുണ്ട്.
ഒരിക്കൽ ഒരു അവാർഡ് ഷോയിൽ വെച്ച് അവതാരിക ഒരു ഗാനം ആലപിക്കാൻ രാധികയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കാണികളെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രാധികം വളരെ മനോഹരമായി ഗാനം ആലപിച്ചത്.
ഇതോടെ രാധികയുടെ ജീവിതം അറിയാനും ആരാധകർക്ക് താൽപ്പര്യം ഏറി. സുരേഷ് ഗോപിയുടെ ഭാര്യയാകും
മുൻപ് തന്നെ രാധിക ഗായികയായിരുന്നു. തന്റെ പതിമൂന്നാം വയസ്സിൽ ആണ് രാധിക പിന്നണി ഗാനരംഗത്തേക്ക്
എത്തിയത്.

ഒരു സംഗീത കുടുംബത്തിലാണ് രാധിക ജനിച്ചത്. രാധികയുടെ കഴിവ് മനസ്സിലാക്കി എം ജി രാധാകൃഷ്ണൻ
താരത്തിന്റെ പതിമൂന്നാം വയസ്സിൽ മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക് കൊണ്ട് വന്നു. 
1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ അങ്ങേ കുന്ന്
ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം പഠിക്കകൊണ്ടായിരുന്നു രാധിക തന്റെ അരങ്ങേറ്റം 
നടത്തിയത്. എം ജി ശ്രീകുമാറിനൊപ്പം ആയിരുന്നു താരത്തിന്റെ അരങ്ങേറ്റവും. അതിനു ശേഷവും
നിരവധി ഗാനങ്ങളിൽ കൂടി താരം തിളങ്ങി. മലയാള സംഗീത ലോകത്ത് അടിയുറപ്പിക്കുന്നതിനിടയിൽ
ആയിരുന്നു രാധികയും സുരേഷ് ഗോപിയും തമ്മിലുള്ള വിവാഹം. വിവാഹ നിശ്ചയ ശേഷം ആയിരുന്നു
ഇരുവരും നേരിൽ കാണുന്നത് തന്നെ. സുരേഷ് ഗോപിയുമായി വിവാഹം കഴിഞ്ഞതോടെ രാധിക തന്റെ സംഗീത
ലോകം പാടെ ഉപേക്ഷിക്കുകയായിരുന്നു.

1990 ഫെബ്രുവരി എട്ടാം തീയതിയായിരുന്നു രാധികയുടെയും സുരേഷ് ഗോപിയുടെയും വിവാഹം. തൊട്ടടുത്ത
വര്ഷം തന്നെ രാധിക തന്റെ ആദ്യ കുഞ്ഞിന് ജന്മം  നൽകുകയും ചെയ്തു. ഇന്ന് നാല് മക്കളുടെ
അമ്മയായി ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് രാധിക. അഞ്ചു മക്കളായിരുന്നു
ഇരുവർക്കും ജനിച്ചതെങ്കിലും മൂത്ത മകൾ ഒരു അപകടത്തിൽ ഒന്നര വയസ്സുള്ളപ്പോൾ മരണപ്പെടുകയായിരുന്നു.
ഗോകുൽ, ഭാഗ്യ, ഭാവന, മാധവ് എന്നിവരാണ് ഇരുവരുടെയും മക്കൾ.
