# സൂപ്പർതാരത്തിനും കുടുംബത്തിനുമൊപ്പം 90കളിലെ താരസുന്ദരി ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/radhika-sarathkumar-with-mohanlal-and-family
- Published: 2023-07-05T17:46:37+05:30
- Author: Shilpa

മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് രാധിക ശരത്കുമാർ. 
സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ്
ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-173552-234x300.png?resize=750%2C962&ssl=1)

സൂപ്പർസ്റ്റാർ മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.‘
മോഹൻലാലിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം’ എന്ന അടികുറിപ്പോടെയാണ്
രാധിക ചിത്രങ്ങൾ ഷെർ ചെയ്തത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രങ്ങളിൽ കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-173601-239x300.png?resize=761%2C955&ssl=1)

ഒട്ടനവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 1985 ൽ പുറത്തിറങ്ങിയ‘
കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡിയും, ‘വാചാലമെൻ മൗനവും’ എന്നു തുടങ്ങുന്ന
ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ്
ഇരുവരും ഒരുമിച്ചെത്തിയ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-05-173709-300x226.png?resize=757%2C570&ssl=1)
