# ‘രാഘവേട്ടന്റെ പതിനാറും രാമേശ്വര യാത്രയും’ ചിത്രീകരണം ആരംഭിച്ചു..!!

- Link: https://ml.b4blaze.com/film-news/raghavettande-pathinarum-rameshwara-yathrayum-movie
- Published: 2022-03-24T14:41:52+05:30
- Author: Rahul

പുതിയ സിനിമാ വിശേഷങ്ങള്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അതൊരു
കോമഡി ചിത്രം കൂടിയാകുമ്പോള്‍ പ്രിയം കൂടും. കൊവിഡിന്റെ പ്രതിസന്ധി ഒഴിഞ്ഞ് സിനിമാ 
മേഖലയും പഴയ പ്രൗഢിയിലേക്ക് തിരിച്ച് എത്തവെ പുതിയ സിനിമകളുടെ വിശേഷങ്ങളും ഓരോന്നായി
എത്തുകയാണ്. ഇപ്പോഴിതാ ഒരു മുഴുനീള കോമഡി എന്റര്‍ടെയ്നറായി സുജിത് എസ് നായര്‍ രചനയും
സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ‘ എന്ന 
സിനിമയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/raghavettan-16th-
movie-300x159.jpg?resize=1158%2C614&ssl=1)

മലയാളത്തിന്റെ പ്രിയതാരങ്ങള്‍ എല്ലാം ഒന്നിക്കുന്ന ഈ സിനിമ കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ
ബാനറില്‍ ആഷിന്‍ കിരണ്‍ ആണ് നിര്‍മ്മിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ
ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍
അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റര്‍ടെയ്നറാണ് രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും.

![Indrans](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Indrans-300x300.
jpg?resize=1125%2C1125&ssl=1)

വളരെ വ്യത്യസ്മായൊരു തീമില്‍ എത്തുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, വിനോദ്
കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്, ഗോപു കിരണ്‍ , അരിസ്റ്റോ സുരേഷ്, നെല്‍സണ്‍, നോബി, ജയകുമാര്‍,
ഷിബു ലബാന്‍, ആറ്റുകാല്‍ തമ്പി , സുനില്‍ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ്
കാലടി ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Suraj-Venjaramoodu-
300x200.jpg?resize=1157%2C771&ssl=1)

സേതുലക്ഷമി, അപര്‍ണ്ണ , ലക്ഷ്മി, ആഷിന്‍ കിരണ്‍ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരാണ്
ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നത്. തിരുവനന്തപുരവും രാമേശ്വരവുമാണ് സിനിമയുടെ
ലൊക്കേഷനുകള്‍ എന്നാണ് വിവരം.

 

 
