# ‘ചില പ്രതീക്ഷകൾ അസ്തമിക്കുന്നു,മറ്റേത് ഫുൾ എനർജിയിൽ കട്ട വെയ്റ്റിംഗ് എന്ന് തോന്നിപ്പിക്കുന്നു’

- Link: https://ml.b4blaze.com/film-news/rahul-madhav-facebook-post-about-beast-and-kgf
- Published: 2022-04-16T21:05:21+05:30
- Author: Gargi

വിജയ് നായകനായെത്തിയ ബീസ്റ്റ് പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം യാഷ് നായകനായെത്തിയ കെജിഎഫിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇനി പ്രേക്ഷകര്‍
കാത്തിരിക്കുന്നത് പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറിന് ആണ്. ഇപ്പോഴിതാ ബീസ്റ്റ്, കെജിഎഫ്,
സലാറിനെയും കുറിച്ചുള്ള രാഹുല്‍ മാധവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kgf-2-part.jpg?resize
=600%2C338&ssl=1)

**കുറിപ്പ് വായിക്കാം**

ഈ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ എന്തൊക്കെയാണ് നടന്നത്. ചില പ്രതീക്ഷകള്‍ അസ്തമിക്കുന്നു,
മറ്റേത് ഫുള്‍ എനര്‍ജിയില്‍ കട്ട വെയ്റ്റിംഗ് എന്ന് തോന്നിപ്പിക്കുന്നു. പറഞ്ഞത് വേറൊന്നുമല്ല,
ബീസ്റ്റില്‍ അര്‍പ്പിച്ച പ്രതീക്ഷ നെല്‍സണ്‍ തല്ലിക്കെടുത്തിയപ്പോള്‍ തലൈവരെ വച്ചെടുക്കുന്ന
പടം വെറുതെ തിളക്കാന്‍ പോകുന്ന സാമ്പാര്‍ ആവുമോ എന്ന് തോന്നുകയാണ്. മുന്‍പ് മുരുകദാസിനു
രജനി ഡേറ്റ് കൊടുത്തപ്പോള്‍ തട്ടികൂട്ടിയ ദര്‍ബാര്‍ പോലെ വിജയെ കിട്ടിയപ്പോള്‍ നെല്‍സനും
ഒരെണ്ണം ഒപ്പിച്ചു. അതാണ് ബീസ്റ്റ്. സണ്‍ പ്രൊഡക്ഷന്റെ പിന്‍ബലത്തില്‍ നെക്സ്റ്റ് 
രജനിയുടെ ഡേറ്റ് കിട്ടിയെങ്കില്‍ ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളാന്‍ നെല്‍സണ്‍ തയ്യാറാവണം
കാരണം ഒരാളും വിജയേ കുറ്റം പറയുന്നില്ല നെല്‍സന്റെ നേര്‍ക്ക് മാത്രമേ വിരല്‍ ചൂണ്ടുന്നുളൂ.

ഇനി സലാര്‍, കെ ജി എഫ് കണ്ടവരൊക്കെ സലാര്‍ പക്കാ ആയിരിക്കും എന്നാണ് പറയുന്നത്. പ്രശാന്ത്
നീലിനെ രാജമൗലിക്കൊപ്പമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.ഉഗ്രത്തിന്റെ റീമേക്ക് എന്നൊക്കെ
ആദ്യം പറഞ്ഞെങ്കിലും അതല്ല സലാര്‍ എന്നാണ് പ്രശാന്ത് പറയുന്നത്. ഇനി അതാണെങ്കിലും വിഷയമല്ല.
മേക്കിങ് ഗംഭീരമായിരിക്കും എന്നത് തീര്‍ച്ച. പോരാത്തതിന് പ്രഭാസിന്റെ സ്‌ക്രീന്‍ പ്രസെന്‍സ്
ഒപ്പം നമ്മുടെ പ്രിത്വിയും. പ്രതീക്ഷിക്കാന്‍ ഇനി ഇതിലേറെ എന്തു വേണം…

 
