# ഫസ്റ്റ് ഡേ തന്നെ 25 കോടി അടിക്കാന്‍ കെല്‍പ്പുള്ള ഐറ്റം!! 200 കോടി പുഷ്പം പോലെ മറികടക്കും

- Link: https://ml.b4blaze.com/film-news/rahul-madhavan-about-empuran
- Published: 2023-06-14T22:54:37+05:30
- Author: Anu

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തിന്റെ
രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്, എംമ്പുരാന്‍. മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യരും,
ടോവിനോയും എംപുരാനില്‍ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗം
തുടങ്ങുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ തിരഞ്ഞ്
സംവിധായകന്‍ പൃഥ്വിരാജ് സംഘവും ആറുമാസത്തോളം നടത്തിയ യാത്ര ഒടുവില്‍ ഉത്തരേന്ത്യയിലാണ്
അവസാനിച്ചത്.

മലൈക്കോട്ട വാലിബന്‍ ആരാധക ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ്. 
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ട് ഒന്നിക്കുമ്പോള്‍ എന്ത് മാജികാണ് കാത്തിരിക്കുന്നത്
എന്നറിയാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍.
  ലൂസിഫറിനെയും മലൈക്കോട്ട വാലിബനെ കുറിച്ചും
രാഹുല്‍ മാധവന്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. മലൈക്കോട്ട വാലിബന്‍ 
50 to 100 കോടിക്കുള്ളില്‍ നില്‍ക്കുമെന്നാണ് രാഹുല്‍ പറയുന്നത്. പക്ഷേ ലൂസിഫര്‍ ആദ്യ
ദിനം തന്നെ 25 കോടി അടിയ്്ക്കും മാത്രമല്ല 200 കോടി പുഷ്പം പോലെ മറികടക്കുമെന്നാണ് 
രാഹുല്‍ കുറിച്ചത്.

മലൈക്കോട്ട വാലിബന്‍ ഇന്‍ഡസ്ട്രി ഹിറ്റ് ആകും എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്, പക്ഷേ
ആ പടം പോസിറ്റീവ് റിപ്പോര്‍ട്ട് ആണെങ്കിലും ഒരു 50 to 100 കോടിക്കുള്ളില്‍ നില്‍ക്കും
എന്നാണ് എനിക്കു തോന്നുന്നത്. കാരണം ലിജോ അണ്ണന്‍ എത്ര കോമേഴ്സ്യല്‍ എലമെന്റ് ഉണ്ടെങ്കിലും
കൈയില്‍ നിന്ന് എന്തെങ്കിലും ഇറക്കും ചിലപ്പോള്‍ എല്ലാര്‍ക്കും അത് ദഹിക്കാന്‍ ചാന്‍സില്ല.
ഇനി മറിച്ച് പടം IH ആയാലും സന്തോഷം തന്നെ.
  പക്ഷേ ദാ ഈ മൊതല് ലൂസിഫറിന്റെ രണ്ടാം ഭാഗം
എന്ന നിലക്ക് മാരക ഹൈപ്പിലാണ് ഉള്ളത്. ഫസ്റ്റ് ഡേ തന്നെ 25 cr അടിക്കാന്‍ കെല്‍പ്പുള്ള
ഐറ്റം. ഹൈലി ഒന്നും വേണ്ട ചിന്ന പോസിറ്റീവ് റിപ്പോര്‍ട്ട് ആണെങ്കില്‍ പോലും 200 കോടി
പുഷ്പം പോലെ മറികടക്കും, എന്നാണ് രാഹുല്‍ പങ്കുവച്ചത്.
