# ഇതൊരു അപകടം പിടിച്ച ഗെയിം! മാസ്സ് വേഷത്തിൽ റഹുമാൻ, ‘സമാറ’ ട്രെയിലർ 

- Link: https://ml.b4blaze.com/film-news/rahuman-movie-samara-official-trailar
- Published: 2023-07-28T12:16:11+05:30
- Author: B4blaze News Desk

മാസ്സ് വേഷത്തിൽ റഹുമാൻ എത്തുന്ന പുതിയ ചിത്രം ‘സമാറ’ യുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ്
ആയി, നവാഗതനായ ചാൾസ് ജോസഫ് രചനയും, സംവിധാനവും ചെയ്യ്ത ഒരു ത്രില്ലർ ചിത്രം തന്നെയാണ്
സമാറ. ഇതൊരു സയൻസ് ഫിക്ഷൻ രീതിയിൽ ഉള്ള ക്രൈം ത്രില്ലർ   ചിത്രമാണ്. ചിത്രത്തിൽ റഹുമാൻ,
ഭരത് ,സഞ്ജന ദീപു,ബിനോജ്  വില്യം തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു , ചിത്രം
ഓഗസ്റ്റ് 4 നെ മാജിക്ക് ഫ്രെയിം തീയറ്ററുകളിൽ എത്തിക്കും.

പീക്കോക് ആര്ട്ട് ഹൌസിന്റെ ബാനറിൽ അനുജ് വില്യടത്ത ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രേക്ഷകർ കാത്തിരിക്കാൻ തക്ക ഒരു ത്രില്ലർ ചിത്രം തന്നെയാണ് സമാറ. ചിത്രത്തിൽ പ്രധാന
താരങ്ങളെ കൂടാതെ ബോളിവുഡ് താരം മീര്സർ വാർ, രാഹുൽ മാധവ്, ബിനോജ് വില്യം, ഗോവിന്ദ് കൃഷ്ണ
തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/rahuman2.jpg?resize
=1039%2C452&ssl=1)

ഇവരെ കൂടാതെ 35 ഓളം വിദേശ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം
കുളുമണാലി, ധർമ്മശാല, കശ്മീർ തു ടങ്ങിയ സ്ഥലങ്ങൾ ആണ്. ഒരുപാടു നാളുകൾക്ക് ശേഷമാണ് ഇപ്പോൾ
കാശ്മീരിൽ ഇങ്ങനൊരു ചിത്രം ചിത്രീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/samara1.jpg?resize
=980%2C543&ssl=1)
