# ‘ക്ളീഷേ ആയി തോന്നുന്നു….സന്തോഷവും സ്‌നേഹവും മോട്ടിവേഷനും ഒക്കെ കുറച്ചു കൂടി പോയോന്നൊരു സംശയം’

- Link: https://ml.b4blaze.com/film-news/raj-kiran-thomas-fb-post-about-hridayam
- Published: 2023-02-12T19:53:46+05:30
- Author: Gargi

പ്രണയദിനാഘോഷത്തിന് പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം വീണ്ടും 
തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.
 പ്രണവും കല്ല്യാണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ
സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു ഹൃദയം. വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ചാണ്
ചിത്രം വീണ്ടും റി റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.‘
ക്ളീഷേ ആയി തോന്നുന്നു….സന്തോഷവും സ്‌നേഹവും മോട്ടിവേഷനും ഒക്കെ കുറച്ചു കൂടി പോയോന്നൊരു
സംശയമെന്നാണ് രാജ് കിരണ്‍ തോമസ് മൂവീ ഗ്രൂപ്പില്‍ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hridayam-movie-1-.
jpg?resize=1200%2C628&ssl=1)

എന്തോ
 Pranav Mohanlal നെ കണ്ടപ്പോ ആദ്യം Jil നെ ഓര്‍മ വന്നു ?? ഹൃദയം ആദ്യം കണ്ടപ്പോ
ഒട്ടും ഇഷ്ടം ആയില്ല… പക്ഷെ രണ്ടാമത് കണ്ടപ്പോ അടിപൊളി ആയിട്ട് ഇഷ്ടം ആയി.. അപ്പഴാണ്
കാര്യം പിടി കിട്ടിയത്… ആദ്യത്തെ തവണ കാണാന്‍ പോയപ്പോ കുറച്ച് ‘അങ്കോഷ്യന്‍’ ആയിരുന്നു??????
രണ്ടാം തവണ അങ്കോഷ്യന്‍ അല്ലാത്തത് കൊണ്ട് നന്നായി ഇഷ്ടം ആയി ?????? ഇപ്പോ TV യില്‍
കാണുമ്പോ ക്ളീഷേ ആയി തോന്നുന്നു…. സന്തോഷവും സ്‌നേഹവും മോട്ടിവേഷനും ഒക്കെ കുറച്ചു 
കൂടി പോയോ എന്നൊരു സംശയം… എന്തായാലും കണ്ടിരിക്കാം… തരക്കേടില്ലെന്ന് പറഞ്ഞാണ് കുറിപ്പ്
അവസാനിപ്പിക്കുന്നത്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഇംഗ്ലീഷില്‍ നിന്നും ടൈറ്റാനിക്കും
ഹിന്ദിയില്‍ ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും തമാഷയും(Tamasha), തമിഴില്‍
നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ്
റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hridayam.jpg?resize
=705%2C785&ssl=1)

ചെന്നൈയിലെ എന്‍ജിനിയറിങ് കോളേജില്‍ പഠിക്കാന്‍ എത്തുന്ന മലയാളിയായ അരുണ്‍ നീലകണ്ഠന്റെ
പ്രണയങ്ങളാണ് ഹൃദയത്തിന്റെ കഥ. അരുണിന്റെ മൂന്ന് പ്രണയിനികളായി ദര്‍ശനയും മായയും നിത്യയും
ഹൃദയം കീഴടക്കുന്നു.
