# ശില്‍പ്പ ഷെട്ടിയുടെ പേരില്‍ 38.5 കോടി രൂപയുടെ ആസ്തികള്‍ എഴുതിവെച്ച് രാജ് കുന്ദ്ര

- Link: https://ml.b4blaze.com/film-news/raj-kundra-transfers-rs-38-5-crore-apartments-to-shilpa-shetty
- Published: 2022-02-04T19:10:36+05:30
- Author: Gargi

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ പേരിലേക്ക് കോടികളുടെ ആസ്തി എഴുതിവെച്ച് ഭര്‍ത്താവ്
രാജ് കുന്ദ്ര. 38.5 കോടി രൂപയുടെ ആസ്തികളാണ് രാജ് കുന്ദ്ര ഭാര്യയുടെ പേരില്‍ എഴുതി 
വെച്ചത്. മുംബൈ, ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റുമാണ്
ശില്‍പ്പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/raj-afp.jpg?resize
=483%2C362&ssl=1)

ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ. രാജ് കുന്ദ്രയും ശില്‍പ്പയും അവരുടെ
വീടിന്റെ വിലാസമായി ഈ ഫ്‌ലാറ്റാണ് കാണിച്ചിരിക്കുന്നത്. ജനുവരി 24ന് ആണ് രജിസ്‌ട്രേഷന്‍
നടന്നത്. 1.92 കോടി രൂപ ഇവര്‍ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/12/shilpa-shetti-stills-
1-300x169.jpg?resize=637%2C359&ssl=1)

മുംബൈയിലെ നീല ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു.
രണ്ടു മാസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. 50,000
രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. നടി ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ളവരുടെ
പരാതിയിലായിരുന്നു അറസ്റ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം
അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം
അനുവദിച്ചത്. ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

 
