# ആ സീനിൽ നസ്‌ലൻ കൊടുത്ത റിയാക്ഷൻ ഇനിയും എനിക്ക് വേണ്ടി ഒന്ന് കാണിക്കുമോ പ്ലീസ്, രാജമൗലി പറയുന്നു  

- Link: https://ml.b4blaze.com/film-news/raja-mouli-about-premalu-and-naslen
- Published: 2024-03-13T10:00:54+05:30
- Author: Suji

മലയാളത്തിൽ 100 കോടി വിജയത്തിളക്കത്തിൽ  മുൻപോട്ട് പോകുന്ന ഹിറ്റ് ചിത്രമാണ് ‘പ്രേമലു’,
ചിത്രം മലയാളത്തിന് പുറമെ തെലുങ്കിലും ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ
സംവിധായകൻ എസ് എസ്‌ രാജമൗലിയുടെ മകൻ കാർത്തികേയാണ് ഈ ചിത്രം തെലുങ്കിൽ വിതരണം ചെയ്യ്തിരിക്കുന്നത്,
അവിടെയും ചിത്രം ഇപ്പോൾ പ്രേഷക സ്വീകാര്യത നേടി മുന്നേറുകയാണ്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ
സക്സസ് ഇവന്റ് ഹൈദരാബാദിൽ വെച്ച് നടന്നിരുന്നു ആ സമയത്തു രാജമൗലി ചിത്രത്തെക്കുറിച്ചും,
നസ്ലെനെ കുറിച്ചും പറഞ്ഞ വാചകങ്ങളാണ് ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/raja1.jpg?resize
=1086%2C608&ssl=1)

മകൻ  ഈ ചിത്രത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോൾ തനിക്കത്ര മതിപ്പുണ്ടായിരുന്നില്ല, പക്ഷെ
സിനിമ തീയറ്ററിൽ ഇരുന്നു കണ്ടപ്പോൾ ആദ്യവസാനം വരെ താൻ ചിരി ആയിരുന്നു, കൂടുതലും തനിക്ക്
നസ്ലെൻ ചെയ്യ്ത കഥാപാത്രമാണ് ഇഷ്ടമായത്, പ്രത്യകിച്ചു അവസാന സീനിൽ ടെറസിൽ ഇരുന്നു സച്ചിൻ
മദ്യപിക്കുന്ന സീനുണ്ടല്ലോ അപ്പോൾ റീനുവിന്റെ കഥാപാത്രത്തിന് ഹായ് കൊടുക്കുന്ന ആ സീൻ
താൻ മാത്രമല്ല തീയ്യിട്ടർ മുഴുവൻ കയ്യടി ആയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/naslen1.jpg?resize
=585%2C303&ssl=1)

കാരണം അതുവരെ ആ പെൺകുട്ടിയെ കാണുമ്പൊൾ നെർവസ് ആകുന്ന സച്ചിൻ ഒരു ഗംഭീര ആറ്റിറ്റ്യൂഡിൽ
ആണ് ആ ഹായ് കൊടുക്കുന്നത്, അതാരും പ്രതീഷിക്കുന്ന ഒന്നല്ലായിരുന്നു, എനിക്ക് വേണ്ടി
ആ ഒരു റിയാക്ഷൻ നസലെൻ വീണ്ടും ഒന്ന് കാണിക്കുമോ പ്ലീസ് രാജമൗലി പറയുന്നു, അതുപോലെ നസ്ലെന്റെ
ആ ഒരു റിയാക്ഷൻ മാത്രമല്ല പല സീനുകളിലും കൊടുത്തിട്ടുള്ള റിയാക്ഷനുകളും എടുത്ത് പറയേണ്ട
ഒന്ന് തന്നെയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/raja4.jpg?resize
=645%2C397&ssl=1)

 
