# പോലീസുകാരുമായും, കസ്റ്റംസുകാരുമായും മണി  പ്രശ്‌നം ഉണ്ടാക്കി, സംഭവത്തെ കുറിച്ച്; രാജ സാഹിബ് 

- Link: https://ml.b4blaze.com/film-news/raja-sahib-about-kalabhavan-mani
- Published: 2024-05-21T14:53:28+05:30
- Author: Suji

പോലീസുകാരും, കസ്റ്റംസുകാരുംമായി  നടൻ കലാഭവൻ മണിക്ക് ചില പ്രശ്നങ്ങൾ  ഉണ്ടായിട്ടുണ്ട്.
അതൊക്കെ വലിയ വാർത്തയായി മാറിയിട്ടുമുണ്ട്.അങ്ങനൊരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്
നടൻ രാജാസാഹിബ്. ഈയൊരു അഭിമുഖത്തിൽ കലാഭവൻ ഷാജോണും  നടനോടൊപ്പം ഉണ്ടായിരുന്നു, വിദേശത്ത്
ഷോ കഴിഞ്ഞ് വരുമ്പോഴാണ് ഈ സംഭവം ,ഞങ്ങൾ ഒരുമിച്ച് പോകവെ മണി ചേട്ടനെ ഒരു ടീം വിളിച്ച്
കൊണ്ട് പോയി. ആ വള സ്വർണമാണോ എന്ന് ചോദിച്ചു. സ്വർണമാണോയെന്ന് ഉരച്ച് നോക്ക് സാറെ 
എന്ന് പറഞ്ഞ് കൊണ്ട് വള ഊരി കസ്റ്റംസിന് മുമ്പിൽ വലിച്ചെറിഞ്ഞ് കൊടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/raja1-1.jpg?resize
=468%2C344&ssl=1)

അത് അവർക്ക് ഇഷ്ടപ്പെട്ടില്ല, പിന്നെ അതിന്റെ പേരിൽ എന്തൊക്കെയോ പ്രശ്നങ്ങളായി. ഞാൻ
വീട്ടിൽ എത്തിയപ്പോഴേക്കും ഇത് വലിയ വാർത്തയായിമാറിയിരുന്നു, ഇതിന്റെ പേരിൽ കേസുകളും
കാര്യങ്ങളുമായി. ഇതിനു പിന്നാലെ കലാഭവൻ മണിയെ തകർക്കാനുള്ള നീക്കങ്ങൾ നടന്നു, കൂടാതെ
മണിയെകുറിച്ചു ഷാജോണും  സംസാരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/mai1-1.jpg?resize
=672%2C439&ssl=1)

മണി ചേ‌ട്ടനൊപ്പം സിനിമകൾ ചെയ്തത് വളരെ കുറവാണ്. മൂന്നാല് തവണ അമേരിക്കൻ ഷോയ്ക്ക് 
ഒരുമിച്ച് മണി ചേട്ടനൊപ്പം പോയിട്ടുണ്ട്. മണി ചേട്ടന് മിമിക്രിക്കാരോട് വലിയ സ്നേഹമാണ്.
എയർപോർട്ടിൽ നിൽക്കുമ്പോഴൊക്ക വിശക്കുന്നുണ്ടോ മോനെ എന്ന് ചോ​ദിച്ച് ഭക്ഷണമൊക്കെ 
വാങ്ങിത്തരുമായിരുന്നു. എയർപോർട്ടിൽ വലിയ പൈസയാവും. പുള്ളി അതൊന്നും നോക്കില്ല. അവിടെ
ചെന്നാലും പുള്ളി വേറെ റൂമിൽ കി‌ടക്കില്ല. രാത്രി ആകുമ്പോൾ  ഞങ്ങൾക്കൊപ്പം വരും. റൂമിൽ
പോവുക ഫ്രഷ് ആവുക, നേരെ ഞങ്ങളുടെ റൂമിൽ വരിക പിന്നീട് എന്നും ഇതുപോലെ മണി ചേട്ടൻ രാവിലെ
മുതൽ ഞങ്ങളുടെ കൂടെ ആയിരിക്കുമെന്നും ഷാജോൺ പറയുന്നു
