# രാജമൗലി-അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ വരുന്നു തെന്നിന്ത്യയിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രം

- Link: https://ml.b4blaze.com/film-news/rajamauli-allu-arjun
- Published: 2022-03-17T15:32:33+05:30
- Author: Rahul

സംവിധായകന്‍ രാജമൗലിയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. തെന്നിന്ത്യന്‍ സിനിമാലോകം 
കണ്ട എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമാവും ഇരുവരും ചേര്‍ന്ന് ഒരുക്കുകയെന്നാണ്
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും പ്രാഥമിക ചര്‍ച്ച
പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/allu-300x225.jpg?
resize=498%2C349&ssl=1)

നേരത്തെ പ്രഖ്യാപിച്ച മഹേഷ് ബാബു ചിത്രത്തിന് ശേഷമാകും അല്ലുവുമായുള്ള രജമൗലിയുടെ സിനിമ
ആരംഭിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജമൗലിയോടൊപ്പം അച്ഛന്‍ 
കെ.വി. വിജയേന്ദ്രയും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍
അനുസരിച്ചാണെങ്കില്‍ അല്ലു അര്‍ജുനും രാജമൗലിയും ഒന്നിക്കുന്ന ആദ്യചിത്രമായിരിക്കും
ഇത്.
