# ‘ദൈവത്തെ കണ്ടുമുട്ടി’!!! പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കുവച്ച് കീരവാണിയും രാജമൗലിയും

- Link: https://ml.b4blaze.com/film-news/rajamouli-and-keeravani-share-their-happiness-to-met-stephen-spielberg
- Published: 2023-01-14T14:46:06+05:30
- Author: Anu

‘ഞാന്‍ ദൈവത്തെ കണ്ടുമുട്ടി’യെന്ന് സംവിധായകന്‍ രാജമൗലി. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍
സ്പീല്‍ബര്‍ഗിനെ നേരില്‍ കണ്ട സന്തോഷമാണ് രാജമൗലി പങ്കുവച്ചത്. എണ്‍പതാമത് ഗോള്‍ഡന്‍
ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വച്ചാണ് സ്പീല്‍ബര്‍ഗുമായി രാജമൗലി കൂടിക്കാഴ്ച നടത്തിയത്.

സ്പീല്‍ബെര്‍ഗിനെ കണ്ടുമുട്ടിയ സന്തോഷം സംഗീത സംവിധായകന്‍ എം.എം. കീരവാണിയും പങ്കുവെച്ചു.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ നാട്ടു നാട്ടു പാട്ട് ഇഷ്ടമായെന്നും സ്പീല്‍ബര്‍ഗ്
പറഞ്ഞതായും കീരവാണി പറഞ്ഞു.

സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവല്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ തനിക്ക്
ഇഷ്ടമാണെന്ന് പറയാനുമുള്ള ഭാഗ്യമുണ്ടായി എന്നും പറഞ്ഞാണ് കീരവാണി ചിത്രം പങ്കുവച്ചത്.

> I just met GOD!!! ❤️‍????❤️‍????❤️‍???? [pic.twitter.com/NYsNgbS8Fw](https://t.co/NYsNgbS8Fw)
> — rajamouli ss (@ssrajamouli) [January 14, 2023](https://twitter.com/ssrajamouli/status/1614107808680792064?ref_src=twsrc%5Etfw)

 ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഒറിജിനല്‍ സോംഗിനുള്ള പുരസാകാരമാണ് ‘നാട്ടു നാട്ടു’
നേടിയത്. ആര്‍ആര്‍ആര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയത്
കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍. രാഹുല്‍, കാല ഭൈരവ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്.
ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ചത്.

> And I couldn’t believe it when he said he liked Naatu Naatu ❤️❤️❤️❤️❤️❤️❤️❤️❤️
> ❤️❤️❤️???????? [pic.twitter.com/BhZux7rlUK](https://t.co/BhZux7rlUK)
> — mmkeeravaani (@mmkeeravaani) [January 14, 2023](https://twitter.com/mmkeeravaani/status/1614107488928030720?ref_src=twsrc%5Etfw)
