# ആരാധകരെ ആവേശത്തിലാഴ്ത്തി ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം വരുന്നു

- Link: https://ml.b4blaze.com/film-news/rajamouli-confirms-rrr-2-story-discussions-are-happening
- Published: 2022-11-13T18:00:03+05:30
- Author: Gargi

തിയേറ്ററുകളില്‍ മികച്ച വിജയമായിരുന്നു എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ചിത്രത്തിന്റെ
വന്‍ വിജയത്തിനു ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാജമൗലി ആര്‍ആര്‍ആര്‍
2 കൂടി പ്ലാന്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയിലാണ്.
ഇപ്പോഴിതാ വിദേശത്ത് നടന്ന ഒരു പരിപാടിക്കിടെ ആര്‍ആര്‍ആര്‍ 2-ന്റെ പദ്ധതിയുണ്ടോ എന്ന
ചോദ്യത്തിന് സംവിധായകന്‍ അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. പ്രാരംഭ ചര്‍ച്ചകള്‍ 
നടക്കുന്നുണ്ടെന്നും അതിന്റെ കഥ വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും രാജമൗലി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/RRR.jpg?resize=1280%
2C720&ssl=1)

ഇന്ത്യയില്‍ നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും പ്രത്യേക സ്‌ക്രീനിംഗുകളിലൂടെയും
ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ആഗോള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തതിന് ശേഷം,
ആര്‍ആര്‍ആര്‍ അടുത്തിടെ ജപ്പാനില്‍ റിലീസ് ചെയ്തു. ടോളിവുഡിന്റെ ആഗോളതലത്തില്‍ ഏറ്റവുമധികം
ആരാധകരുള്ള സിനിമയുടെ പ്രചരണത്തിനായി എസ്എസ് രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍
എന്നിവര്‍ രാജ്യം സന്ദര്‍ശിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/rrr.jpg?resize=1280%
2C720&ssl=1)

യുഎസ്എയില്‍ ചിത്രം ഇതിനകം തന്നെ വന്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്, ഓരോ പ്രദര്‍ശനത്തിലും
ആരാധകര്‍ അസാധാരണമായ സ്‌നേഹമാണ് കാണിക്കുന്നത്. 1200 കോടിയോളമാണ് ആഗോളതലത്തില്‍ ആര്‍.
ആര്‍.ആറിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര
സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍
രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ്
എത്തിയത്. അജയ് ദേവ്?ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്,
റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
