# ബാലയ്യക്കു  ഒരു നോട്ടം മാത്രം മതി എല്ലാം തകർക്കാൻ! നടനെ പുകഴ്ത്തി കൊണ്ട് രജനി കാന്ത് 

- Link: https://ml.b4blaze.com/film-news/rajani-kanth-about-in-nandhamoori-balakrishnan
- Published: 2023-04-29T16:10:00+05:30
- Author: Suji

തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകൾ ആണ് നടൻ രജനി കാന്തും, നന്തമൂരി ബാലകൃഷ്ണയും. നിരവധി
ആരാധകരുള്ള ബാലയ്യയുടെ അച്ഛനും,നടനുമായ ആന്ധ്രാ മുൻ മുഖ്യ മന്ത്രിയുമായ നന്ദ മൂരി താരക
രാമ റാവുവിന്റെ  ജന്മ ശതാബ്‌ദി കഴിഞ് ദിവസം ആയിരുന്നു നടന്നിരുന്നത്, ഗംഭീരമായ ഈ ആഘോഷ
വേളയിൽ നടൻ രജനി കാന്തും  പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ രജനി കാന്ത് ബാലയ്യ യെ കുറിച്ച്
പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rajani-kanth3.jpeg?
resize=1024%2C768&ssl=1)

താനുൾപ്പെടെയുള്ള നായകന്മാർക്ക് പറ്റാത്ത പല കാര്യങ്ങളും ബാലയ്യ ക്കു ചെയ്യാൻ കഴിയുമെന്നാണ്
രജനി കാന്ത് പറയുന്നത്. എന്റെ സുഹൃത്തു ബാല്യയ്ക്ക്  ഒരു നോട്ടം മാത്രം മതി എല്ലാം 
തകർക്കാൻ. ഒന്ന് കണ്ണ് ചിമ്മിയാൽ ഉടൻ വാഹനം പൊട്ടിത്തെറിക്കും. മുപ്പതടി ഉയരത്തിൽ പറക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rajani-kanth1.jpeg?
resize=1024%2C768&ssl=1)

ഈ കാര്യം എനിക്കോ, ഷാരൂഖ് ഖാനോ, അമിതാബച്ചനോ, സൽമാൻ ഖാനോ ചെയ്യാൻ കഴിയില്ല എന്നാണ് 
രജനി കാന്ത് പറയുന്നത്. അഥവാ അങ്ങനെ ചെയ്യ്താല് ആരും വിശ്വസിക്കില്ല. എന്നാൽ ബാലയ്യ
എന്ത് ചെയ്യ്താലും അവർ വിശ്വസിക്കും അതാണ് ബാലയ്യ, അവർ എൻ  ഡി ആറിനെ പോലെയാണ്  ബാലയ്യയെ
കാണുന്നത് രജനി കാന്ത് പറയുന്നു. ഈ ചടങ്ങിനെത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ
വൈറൽ ആകുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/balayya1.jpeg?resize
=1024%2C768&ssl=1)

 
