# ‘വിക്രം’ സിനിമ കണ്ട് കഴിഞ്ഞ് ഉലക നായകന് വന്ന കോള്‍…! പറഞ്ഞത് മൂന്നേ മൂന്ന് വാക്ക്!!

- Link: https://ml.b4blaze.com/film-news/rajanikanth-called-up-kamalhassan-to-appreciate
- Published: 2022-06-05T13:31:12+05:30
- Author: Rahul

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം വിക്രം സിനിമ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം
അണി നിരന്നു. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയെ കുറിച്ച് ഇപ്പോള്‍
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ട്രേഡ് അനലിസ്റ്റ്
രമേഷ് ബാലയാണ് ഇതേ കുറിച്ചുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/09/dc-Cover-uit8pmqp01hm38ottbgrdbmbd5-
20191207233814.Medi_.jpeg?resize=800%2C448&ssl=1)

സോഷ്യല്‍ മീഡിയ വഴിയാണ് വിക്രം സിനിമ കണ്ട ശേഷം രജനികാന്ത് കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ച
വിവരം രമേഷ് ബാല അറിയിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിക്രം സിനിമ കണ്ട ശേഷം 
ഉലകനായകന്‍ കമല്‍ഹാസനെ വിളിച്ചതായി അറിയുന്നു. സിനിമ കണ്ടിട്ട് സൂപ്പര്‍.. സൂപ്പര്‍..
സൂപ്പര്‍ എന്നാണത്രെ രജനികാന്ത് കമല്‍ഹാസനോട് പറഞ്ഞത്.

> Hearing Superstar [@rajinikanth](https://twitter.com/rajinikanth?ref_src=twsrc%5Etfw)
> has watched [#Vikram](https://twitter.com/hashtag/Vikram?src=hash&ref_src=twsrc%5Etfw)
> and called up [#Ulaganayagan](https://twitter.com/hashtag/Ulaganayagan?src=hash&ref_src=twsrc%5Etfw)
> [@ikamalhaasan](https://twitter.com/ikamalhaasan?ref_src=twsrc%5Etfw) and told
> him “Super.. Super.. Super.. ”
> He also called [@Dir_Lokesh](https://twitter.com/Dir_Lokesh?ref_src=twsrc%5Etfw),
> [@anirudhofficial](https://twitter.com/anirudhofficial?ref_src=twsrc%5Etfw) and
> Co-producer [#Mahendran](https://twitter.com/hashtag/Mahendran?src=hash&ref_src=twsrc%5Etfw)
> and congratulated them..
> What a nice gesture ????
> — Ramesh Bala (@rameshlaus) [June 5, 2022](https://twitter.com/rameshlaus/status/1533296582023450624?ref_src=twsrc%5Etfw)

കമല്‍ഹാസനെ മാത്രമല്ല.. വിക്രം സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജിനേയും ചിത്രത്തിന്റെ
സംഗീത സംവിധായകനായിരുന്ന അനിരുദ്ധിനേയും നിര്‍മ്മാാവിനേയും രജനികാന്ത് വിളിച്ച് അഭിനന്ദനങ്ങള്‍
അറിയിച്ചതായാണ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ, തീയറ്ററുകളെ പ്രകമ്പനം
കൊള്ളിച്ച് പ്രദര്‍ശനം തുടരുകയാണ്. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായത് കൊണ്ട് തന്നെ
ഈ സിനിമ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷയുള്ളതായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-4.jpg?resize
=1349%2C2048&ssl=1)

എന്നാല്‍ എന്ത് പ്രതീക്ഷിച്ച് പോയോ അതിന്റെ നൂറിരട്ടി തിരിച്ചു കിട്ടിയ സിനിമയായിരുന്നു
ഇതെന്നാണ് വിക്രം സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ
എന്നീ പ്രമുഖ നടന്മാര്‍ക്കൊപ്പം മലയാള സിനിമയുടെ അഭിമാന താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം,
നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 
എത്തിയിരുന്നു.
