# തമിഴ് നാട്ടില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്!

- Link: https://ml.b4blaze.com/film-news/rajanikanth-high-and-prompt-tax-payer
- Published: 2022-07-26T10:35:34+05:30
- Author: Sreekumar

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയാണ് ഇത്തവണ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ്
അടയ്ക്കുന്ന വ്യക്തിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മകള്‍ ഐശ്വര്യ ഈ സന്തോഷം തന്റെ 
സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇന്‍കം ടാക്‌സ് ദിനത്തോട്
അനുബന്ധിച്ച് അദ്ദേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. മകള്‍ ഐശ്വര്യയാണ്
അച്ഛന് വേണ്ടി ഈ ആദരസൂചകമായുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ എത്തിയത്. ‘ഉയര്‍ന്ന
നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/FYb1NBcWYAEv4DL.
jpg?resize=853%2C568&ssl=1)

എന്ന് കുറിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന്റെ ഫോട്ടോകളും താരപുത്രി പങ്കുവെച്ചിട്ടുണ്ട്്.‘
ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്നാട്ടിലെയും
പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’ എന്നാണ് ഐശ്വര്യ തന്റെ ഔദ്യോഗി
ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

![Rajanikanth](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Rajanikanth-
1.jpg?resize=1440%2C1440&ssl=1)

തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ഈ ചടങ്ങില്‍ ഉണ്ടായിരുന്നു. ഈ ആദരം നേടിയ 
പ്രിയപ്പെട്ട തലൈവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ആരാധകരും എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Capture.jpg?resize
=595%2C545&ssl=1)

തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് കൂടിയായ രജിനികാന്തിന്റെ
ഏറ്റവും പുതിയ ചിത്രം ജയിലര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നെല്‍സണ്‍ ദിലീപ് കുമാറാണ് 
ഈ സിനിമ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/FYb1NBeXEAMP4bH.
jpg?resize=853%2C568&ssl=1)

ബീസ്റ്റ് പരാജയമായതിനെ തുടര്‍ന്ന് സംവിധായകനെ മാറ്റും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു
എങ്കിലും പിന്നീട് നെല്‍സണ്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുക എന്ന് ഔദ്യോഗിക വിവരം
പുറത്ത് വരുകയായിരുന്നു.
