# എല്ലാമുണ്ടെങ്കിലും ഭാഗ്യം തുണക്കില്ല ; ചിലര്‍ കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട് ! അനുഭവം തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ ബാലേട്ടൻ !

- Link: https://ml.b4blaze.com/film-news/rajeev-parameshwar-about-his-acting-life
- Published: 2021-11-05T11:09:09+05:30
- Author: Rahul

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രാജീവ് പരമേശ്വര. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ
ഒരുപോലെ തിളങ്ങിയ താരം ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പാരമ്പരയായ
സാന്ത്വനത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലൻ എന്ന കഥാപാത്രമായാണ് താരം സീരിയലിൽ
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്നിപ്പോൾ എന്തുകൊണ്ടാണ് താൻ വില്ലൻ കഥാപാത്രങ്ങൾ
ചെയ്യാത്തതെന്നും സിനിമയിൽ അഭിനയിക്കാത്തതെന്നും തുറന്നു പറയുകയാണ് രാജീവ്.‘ സിനിമകള്‍
ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും അതിനായി തന്നെ വിളിക്കാറില്ല. അതുക്കൊണ്ടാണ് 
കൂടുതല്‍ സീരിയലില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാമുണ്ടെങ്കിലും ഭാഗ്യം തുണക്കില്ലെന്നും
അതാണ് പലര്‍ക്കും സിനിമ പോലെയുള്ള മേഖലകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തത്. സീരിയലുകളിലെ
കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ആളുകള്‍ നമ്മളെ
കാണുന്നത്.അതില്‍ അതിയായ സന്തോഷമുണ്ട്. വില്ലന്‍ വേഷങ്ങള്‍ ചെയ്തപ്പോഴൊക്കെ ആളുകള്‍
അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലര്‍ കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്.”
എന്നുമാണ് താരം പറഞ്ഞത്. നിരവധി ഹിറ്റ് പാരമ്പരകളുടെയും ചില സിനിമകളുടെയും ഭാഗമായിട്ടുള്ള
താരമാണ് രാജീവ്. നിരവധി ആരാധകരെയും ഇതുവഴി താരത്തിന് സ്വന്തമാക്കുവാനും സാധിച്ചിട്ടുണ്ട്.
