# ‘എന്ത് ആണിത് തല വെട്ടി ഒട്ടിച്ചു വെച്ചേക്കുവാണോ? അതോ തല ഉടലില്‍ നിന്നും തെന്നി മാറി പതിഞ്ഞതാണോ’

- Link: https://ml.b4blaze.com/film-news/rajesh-kumar-fb-post-about-project
- Published: 2023-07-19T21:41:13+05:30
- Author: Gargi

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രോജക്ട് കെ’. വന്‍ താരങ്ങള്‍ അണിനിരക്കുന്ന
ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. കമലഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍,
ദിഷാ പഠാണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ
പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പര്‍ ഹീറോയെപ്പോലെയാണ് പ്രഭാസിനെ പോസ്റ്ററില്‍ കാണുന്നത്.
സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ ജൂലൈ 21-ന് പുറത്തുവിടുമെന്നും
അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്തമായ സാന്‍ഡിയാഗോ കോമിക് കോണില്‍ വെച്ചായിരിക്കും
റിലീസ്. ഇപ്പോഴിതാ പോസ്റ്ററിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്ത്
ആണിത് തല വെട്ടി ഒട്ടിച്ചു വെച്ചേക്കുവാണോ? അതോ തല ഉടലില്‍ നിന്നും തെന്നി മാറി പതിഞ്ഞതാണോ’
എന്നാണ് രാജേഷ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/project-k.jpg?resize
=518%2C793&ssl=1)

_Project K_
 _First look പോസ്‌റര്‍ ആണ്_ _.ഇന്ത്യയിലെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍
ഉള്ള ചിത്രം… പ്രഭാസിന്റെ അവസ്ഥ കാണുമ്പോള്‍ ചിരിക്കണോ, സഹതപിക്കനോ എന്ന് അറിയില്ല_
_എന്ത് ആണിത് തല വെട്ടി ഒട്ടിച്ചു വെച്ചേക്കുവാണോ? അതോ തല ഉടലില്‍ നിന്നും തെന്നി മാറി
പതിഞ്ഞതാണോ_ _ആധിപുരുഷ് first look പോസ്‌റര്‍ എത്രയോ ഭേദം_ _പ്രഭാസ് അയാളുടെ ഒഫീഷ്യല്‍
ഐഡി വഴി സമര്‍പ്പിച്ച സംഭവം ആണ്_ _ഫന്‍മൈഡ് പോസ്‌റര്‍ ഒക്കെ എത്രയോ ഭേദം_ _1000 കോടി
സ്വാഹ ആക്കുമോ മഹാനുഭാവന്‍._

2020 ഫെബ്രുവരിയിലാണ് പ്രോജക്ട് കെ പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന
ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി
മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.
