# ജയ വീണ്ടും രാജേഷിനൊപ്പം പോയോ..? വിട്ടുകൊടുക്കില്ലെന്ന് ദീപു സാറും..! ഡിലീറ്റഡ് സീന്‍ പുറത്ത്!!

- Link: https://ml.b4blaze.com/film-news/rajesh-vs-deepu-jaya-jaya-jaya-jaya-hey-tail-end-deleted-scene
- Published: 2022-11-14T20:18:25+05:30
- Author: Sreekumar

മലയാളി പ്രേക്ഷകര്‍ക്ക് മികച്ചൊരു സിനിമാ അനുഭവം തന്നെയായിരുന്നു ജയജയജയജയഹേ. കുടുംബ
പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം 25 കോടി ക്ലബ്ബിലും കയറിയിരുന്നു. ഇപ്പോഴിതാ മൗത്ത് 
പബ്ലിസിറ്റിയിലൂടെ മാത്രം തീയറ്ററുകളില്‍ ആളുകളെ നിറച്ച ഈ മലയാള ചിത്രത്തിന്റെ ഡിലീറ്റഡ്
സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ‘ജയ ജയ ജയ ജയ ഹേ’യുടെ
ടെയ്ല്‍ എന്‍ഡ് ഡിലീറ്റഡ് സീന്‍സ് ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jayahe-1.jpg?resize
=678%2C367&ssl=1)

ദര്‍ശന അവതരിപ്പിക്കുന്ന ജയ എന്ന കഥാപാത്രത്തിന്റെ സഹോദരന്‍ ജയന്റെ വിവാഹ റിസപ്ഷന്റെ
രംഗമാണ് വീഡിയോയില്‍ ഉള്ളത്, ഇവിടെ വെച്ച് ജയയുടെ മുന്‍ കാമുകനും ഭര്‍ത്താവായ രാജേഷും
കണ്ടുമുട്ടുന്നതും സംസാരിക്കുന്നതുമാണ് രംഗം. അജുവര്‍ഗീസും ബേസിലുമാണ് രംഗത്തുള്ളത്.
രാഷ്ട്രീയക്കാര്യങ്ങളാണ് പര്‌സപരം പരിചയപ്പെട്ട ശേഷം ഇരുവരും സംസാരിക്കുന്നത്. എന്നാല്‍
സംഭാഷണങ്ങളില്‍ ജയയെ വിട്ടുകൊടുക്കില്ല എന്നുമുള്ള ധ്വനിയാണ് ഉള്ളത്. ഇരുവരും സ്റ്റേജില്‍
നില്‍ക്കുന്ന ജയയെ നോക്കിയാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jayahe-4.jpg?resize
=765%2C357&ssl=1)

ചേട്ടന്റെ വിവാഹം കളറാക്കുന്ന ദര്‍ശനയുടെ കഥാപാത്രം ജയയും വീഡിയോയില്‍ തിളങ്ങി നില്‍ക്കുന്നു.
ജയ ഇനി രാജേഷിനൊപ്പം പോയോ എന്നാണ് ചിലര്‍ വീഡിയോയുടെ കമന്റ് ബോക്‌സില്‍ വന്ന് ചോദിക്കുന്നത്.
കൂടാതെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നും ആരാധകര്‍ സംശയം പങ്കുവെച്ച് കമന്റുകള്‍
കുറിക്കുന്നു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിട്ടപ്പോള്‍ എത്തിയ ഡിലീറ്റഡ് സീന്‍ 
എന്തായാലും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. വിപിന്‍ ദാസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍.
വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

![Jaya-Jaya-Jaya-Jaya-Hey7777](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/11/Jaya-Jaya-Jaya-Jaya-Hey7777.jpg?resize=1080%2C1044&ssl=1)

ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റിന്റെ ബാനറില്‍ ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്ക്
പുറമെ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ്
പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചിത്രത്തില്‍ എത്തിയത്.
