# മകൾക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്

- Link: https://ml.b4blaze.com/film-news/rajinikanth-in-tirupati-temple
- Published: 2022-12-15T15:49:10+05:30
- Author: Ajay

മകൾ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി തെന്നിന്ത്യൻ സൂപ്പർ താരം
രജനികാന്ത്. അടുത്തിടെയാണ് തന്റെ എഴുപത്തിമൂന്നാം ജന്മദിനം താരം ആഘോഷിച്ചത്.കഴിഞ്ഞ 
ദിവസം രാത്രിയോടെയാണ് താരവും മകളും തിരുപ്പതിയിലെത്തിയത്.ദേവസ്ഥാനം അധികൃതർ താരത്തിന്
ഉഷ്മളമായ സ്വീകരണമാണ് നല്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/rt.jpg?resize=1280%
2C720&ssl=1)

അടുത്തിടെ താരത്തിന്റെ പുതിയ സിനിമയായ ജയിലറിലെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യനെ പരിചയപ്പെടുത്തുന്ന
വീഡിയോ നിർമാതാക്കൾ പുറത്ത് വിട്ടിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ.
സിനിമയിൽ ഒരു ജയിലറുടെ വേഷത്തിലാണ് ചിത്രത്തിൽ രജനി എത്തുക. രമ്യാ കൃഷ്ണനും ചിത്രത്തിൽ
പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.പടയപ്പയ്ക്ക് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും
രമ്യാ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയ്ക്ക്
കാർത്തിക് കണ്ണൻ ഛായാഗ്രാഹണം നിർഹിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/rt1.jpg?resize=1280%
2C720&ssl=1)

അടുത്തിടെ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.’ലാൽ 
സലാം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന
കഥാപാത്രങ്ങളാകുന്നത്. സിനിമയിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നുണ്ട്.എ ആർ റഹ്‌മാൻ
ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. സിനിമ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്
ആണ്
