# ‘തേപ്പ്’ ഞാന്‍ ഏറ്റവും വെറുക്കുന്ന വാക്ക്!! എന്ത് കൊണ്ടാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം ആ ചോയിസ് ഇല്ലാത്തത് ? – രജിഷ വിജയൻ

- Link: https://ml.b4blaze.com/film-news/rajisha-about-relationship
- Published: 2021-11-26T17:01:47+05:30
- Author: Rahul

കേരളത്തില്‍ പ്രണയം നിരസിച്ചവര്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്.
പ്രണയം തുടങ്ങുന്നതും നിരസിക്കുന്നതും ഒരാളുടെ വ്യക്തിപരമായ അഭിപ്രായവും സ്വാതന്ത്ര്യവുമാണെന്ന്
ഇന്നത്തെ തലമുറ മനസ്സിലാക്കുന്നില്ല. പ്രണയം നിരസിച്ചതിന് പല കുട്ടികളും മരണത്തിന് 
കീഴടങ്ങിയ നാടാണ് കേരളം. ഇത്തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്ന അവസരത്തിലാണ്, നടി രജിഷ
വിജയന്‍ ഒരു ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍
ശ്രദ്ധേയമാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/draupandi-300x150.
jpg?resize=852%2C426&ssl=1)

പ്രണയം വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും അതിനൊരു കാരണം തീര്‍ച്ചയായും
ഉണ്ടാവുമെന്ന് ആണ് രജിഷ വിജയന്‍ പറയുന്നത്. ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി
റേപ്പ് ചെയ്യുകയോ, കൊല്ലുകയോ ചെയ്യുന്നതല്ല അതിന് പ്രതികരണമായി ചെയ്യേണ്ടതെന്നും രജിഷ
പറയുന്നു. താന്‍ അഭിനയിച്ച സിനിമകളെ തന്നെ മുന്‍ നിര്‍ത്തിയായിരുന്നു രജിഷ ഈ വിഷയത്തെക്കുറിച്ച്
സംസാരിച്ചത്. രജിഷ പങ്കുവച്ച കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു…സ്റ്റാന്‍ഡ് അപ്പ് എന്ന 
സിനിമയില്‍ പ്രണയം നിരസിച്ചതിന് കാമുകന്‍ തന്നെയാണ് പീഡിപ്പിക്കുന്നത്. നമുക്ക് പ്രണയിക്കാന്‍
ഒരു കാരണം ഉള്ളത് പോലെ അത് വേണ്ട എന്ന് വെക്കാനും ഒരു കാരണമുണ്ട്. ആത്മാര്‍ഥമായി നമ്മള്‍
ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ പിന്നെ ആ റിലേഷന്‍ഷിപ്പ് വേണ്ടെന്ന് വെക്കുന്നത് എത്രമാത്രം
വേദനയോടെയാണെന്ന് ആലോചിച്ച് നോക്കണം. വേണ്ടെന്ന് വെക്കുന്നത് പെണ്ണോ ആണോ ആരാണെങ്കിലും
അതിനൊരു കാരണം തീര്‍ച്ചയായും ഉണ്ടാവും. ആ കാരണം മനസിലാക്കാനുള്ള യുക്തി മാത്രം മനുഷ്യന്
ഉണ്ടാവണം എന്നുള്ളതാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അഭി എലിയെ വേണ്ടെന്ന്
വെക്കുന്നുണ്ട്. ശേഷം എലിസബത്ത് പോയി അഭിയുടെ മുഖത്ത് ആസിഡ് ഒഴിച്ചാല്‍ എങ്ങനെ ഉണ്ടാവും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Rajisha-Vijayan-
1-300x300.jpg?resize=854%2C854&ssl=1)

അത് അഭിയുടെ ചോയിസ് ആണ്. യെസ് പറയാനും നോ പറയാനും ഉള്ള അവകാശമേയുള്ളു. എന്ത് കൊണ്ടാണ്
പെണ്‍കുട്ടികള്‍ക്ക് മാത്രം ആ ചോയിസ് ഇല്ലാത്തത് നടി തുറന്നടിക്കുന്നു. പിന്നെ ഈ തേപ്പ്
എന്നൊരു വാക്ക് കണ്ട് പിടിച്ചതാണ് എനിക്കേറ്റവും ഇറിറ്റേഡ് ആയി തോന്നിയിട്ടുള്ളത്. 
ആത്മാര്‍ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കില്‍ അവിടെ തേപ്പ് എന്നതിനൊരു പ്രസക്തി ഇല്ല
എന്നും നടി പറയുന്നു.

 
