# മലയാള സിനിമയിൽ ഇത് ഉപയോഗിക്കാത്ത ഒരേ ഒരു നടി രജീഷ ആയിരിക്കും

- Link: https://ml.b4blaze.com/film-news/rajisha-vijayan-about-talk
- Published: 2023-09-13T11:42:33+05:30
- Author: Devika

അവതാരകയായി എത്തി പിന്നീട് നായികയായി സിനിമയിൽ തിളങ്ങിയ താരമാണ് രജിഷ വിജയൻ. അനുരാഗ
കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതമായ നടിയാണ് രജിഷ വിജയൻ, ചുരുങ്ങിയ
കാലത്തിനുള്ളിൽ തന്നെ നിരവധി സിനിമകൾ രാജിഷ ചെയ്തു, നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ
ആണ് രജീഷ കൂടുതലായും തിരഞ്ഞെടുക്കുന്നത്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് രജീഷ,
ധനുഷിന്റെ നായികയായി തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച അഭിപ്രായമാണ്
താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന് ലഭിച്ചതും. നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും
ജൂൺ എന്ന ചിത്രത്തിൽ കൂടിയാണ് രജീഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

![Rajisha Vijayan](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/cropped-
rajishavijayan_25037111_1928868237432035_5080357449676881920_n.jpg?resize=640%2C853&
ssl=1)

Rajisha Vijayan

അതിൽ താരം തന്റെ കുട്ടികാലം മുതലുള്ള രംഗങ്ങൾ ചെയ്തിരുന്നു, രജിഷയുടെ ജൂണിലെ അഭിനയം
എല്ലാവരെയും താരത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിനെ
തേടി എത്തിയത്. എന്നാൽ നായിക പ്രാധാന്യമുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ രജീഷ ഇപ്പോഴും
ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് തന്നെ രജിഷയുടെ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. എന്നാൽ
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംസാരിക്കുന്നതിനിടയിൽ രജീഷ വിജയനോട് ഒരു ആരാധകൻ
ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![Rajisha56](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Rajisha56.
jpeg?resize=1080%2C725&ssl=1)

ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടയിൽ ഇപ്പോഴത്തെ രജിഷയുടെ വാട്സാപ്പ് ഡിപി
എന്താണ് എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. എന്നാൽ തനിക് വാട്സാപ്പ് ഇല്ലെന്നും താൻ അത്
ഉപയോഗിക്കാറില്ല എന്നുമാണ് രജീഷ പറഞ്ഞ മറുപടി. ഇതോടെ മലയാള സിനിമയിൽ വാട്സാപ്പ് ഉപയോഗിക്കാത്ത
ഒരേ ഒരു നടി രജിഷ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് കൂടാതെ മേക്കപ്പ് ഇല്ലാത്ത
ഒരു ചിത്രം പങ്കുവെക്കാൻ ആരാധകർ ആവശ്യപ്പെട്ടപ്പോൾ അപ്പോൾ തന്നെ രജിഷ ചിത്രം പങ്കുവെച്ചിരുന്നു.
