# താൻ  വാട്‌സ് ആപ്പ് ഉപയോഗിക്കില്ല! കാരണം പറഞ്ഞു രജീഷാ വിജയൻ 

- Link: https://ml.b4blaze.com/film-news/rajisha-vijayan-not-use-whatsapp
- Published: 2023-10-18T12:01:46+05:30
- Author: Suji

അനുരാഗികരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് രജീഷ വിജയൻ,
ഇപ്പോൾ താൻ സോഷ്യൽ മീഡിയിൽ ആക്ടീവല്ല എന്ന് തുറന്നു പറയുകയാണ് താരം, താൻ ഇതുവരെയും 
വാട്സ്ആപ്പ്  ഉപയോഗിച്ചിട്ടില്ല അതിന് കാരണം ഉണ്ട് നടി പറയുന്നു, നമ്മളുടെ നല്ല നിമിഷങ്ങൾ
സോഷ്യൽ മീഡിയ അപഹരിക്കും, അതുകൊണ്ടു താൻ ഇതിൽ ആക്ടീവല്ല, താൻ വാട്സാപ്പ് ഉപയോഗിക്കാത്ത
ഫോൺ ആണ് ഉപയോഗിക്കുന്നത് നടി പറയുന്നു.

അങ്ങനെയുള്ള ഫോൺ ഈ കാലഘട്ടത്തിൽ ഞാൻ ഉപയോഗിക്കുന്നില്ല എന്ന് പറയുമ്പോൾ ആളുകൾക്ക് വലിയ
അത്ഭുതമാണ്, അത് ഞാൻ ഒരുപാടു എന്ജോയ് ചെയ്യാറുണ്ട്, ഇന്നത്തെ നമ്മളുടെ ലോകം വളരെ ഫാസ്റ്റും
ഡിജിറ്റലുമാണ്, നമ്മളുടെ സ്വകാര്യനിമിഷങ്ങൾ ഇല്ലായ്‌മ  ചെയ്യാൻ ഈ സോഷ്യൽ മീഡിയക്ക് 
കഴിയും രജീഷ പറയുന്നു.

സിനിമക്ക് വേണ്ടി ഇന്റിമേറ്റ് സീനുകൾ അഭിനയിച്ചതിൽ വലിയ ഒരു പങ്കാണ് ഈ സോഷ്യൽ മീഡിയ
നിർവഹിക്കുന്നത്, കഥപാത്രത്തിന്റെ പൂർണ്ണതക്കു വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത് അല്ലാതെ
ഈ സീനിനെക്കുറിച്ചു എനിക്ക് ഒന്നും പറയാനില്ല രജീഷ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/rajeesha5.jpg?resize
=1200%2C900&ssl=1)
