# ബിഗ് ബോസ് ഹൗസിനെ തന്നെ തകർക്കുന്ന തരത്തിൽ ഉള്ള പെരുമാറ്റം ആയിരുന്നു റോബിന്റേത്

- Link: https://ml.b4blaze.com/film-news/rajith-kumar-about-robin
- Published: 2023-05-23T09:10:44+05:30
- Author: Rahul

സംഭവ ബഹുലമായ സംഭവങ്ങളിൽ കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിലെ ബിഗ് ബോസ് പരുപാടി കടന്ന്പോയത്.
ബിഗ് ബോസ്സിൽ ഗസ്റ്റ് ആയി റോബിനും രജിത്ത് കുമാറും എത്തിയത് ആരാധകർക്ക് ഏറെ ആവേശമാണ്
ഉണ്ടാക്കിയത്. ഇരുവരെയും സ്‌ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകരും വലിയ ആവേശത്തിൽ ആയിരുന്നു.
എന്നാൽ ബിഗ് ബോസ്സിൽ ഗസ്റ്റ് ആയിട്ടാണ് താരങ്ങൾ എത്തിയത്. അത് കൊണ്ട് തന്നെ വി ഐ പി
പരിഗണന ആയിരുന്നു വീട്ടിലുള്ളവർ ഗെസ്റ്റുകൾക്ക് കൊടുത്തത്. എന്നാൽ അപ്രതീക്ഷിതമായാണ്
റോബിൻ ബിഗ് ബോസ്പുറത്താക്കിയത് . പരിപാടിയുടെ നിയമങ്ങൾ തെറ്റിച്ചതിന് ആണ് റോബിൻ ബിഗ്
ബോസ് പുറത്താക്കിയത്. എന്നാൽ പുറത്ത് വന്ന റോബിൻ ഗുരുതര ആരോപണങ്ങളാണ് ബിഗ് ബോസ്സിനെതിരെ
പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/robin3.jpg?resize
=1280%2C720&ssl=1)

ഇത്രയും ദിവസം പറയാതിരുന്നത് കോണ്ട്രാക്റ്റ് അവരുമായി  ഉള്ളത് കൊണ്ടാണ് എന്നും ബിഗ്
ബോസ് ഫുൾ ഉടായിപ്പ് ആണ് എന്നും എഡിറ്റ് ചെയ്ത കാര്യങ്ങൾ ആണ് ലൈവിൽ പോലും കാണിക്കുന്നത്
എന്ന്നും ആണ് റോബിൻ പറഞ്ഞത്. എന്നാൽ ആടിനെ പട്ടിയാക്കുന്ന ഈ പരുപാടി നിങ്ങൾക്ക് വേണമെങ്കിൽ
കാണാം, കാണാതിരിക്കാൻ, എനിക്ക് അനീതിയുടെ കൂടെ നില്ക്കാൻ പറ്റില്ല എന്നുമാണ് റോബിൻ 
പറഞ്ഞത്. എന്നാൽ പരുപാടിയിൽ അനുവദിച്ച ദിവസങ്ങൾ പൂർത്തിയാക്കിയാണ് രജിത്ത് കുമാർ ബിഗ്
ബോസ്സിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഇപ്പോൾ റോബിൻ കുറിച്ച് ബിഗ് ബോസ്സിൽ വന്ന ദിവസങ്ങളെ
കുറിച്ചും രജിത്ത് കുമാർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/Rajith-Kumar.jpg?
resize=640%2C640&ssl=1)

 

ശരിക്കും റോബിൻ ബിഗ് ബോസ്സിൽ എത്തിയപ്പോൾ ഭയങ്കര സൈലന്റ് ആയിട്ടാണ് കണ്ടത്. അത് കണ്ടപ്പോൾ
എനിക്കും സന്തോഷം തോന്നി. ആള് സൈലന്റ് ആണല്ലോ എന്ന്. എന്നാൽ അപ്രതീക്ഷിതമായാണ് റോബിന്റെ
സ്വഭാവം മാറിയതും റോബിൻ വൈലൻറ് ആയതും. ബിഗ് ബോസ് വീടിനെ വരെ തകർക്കുന്ന തരത്തിൽ ഉള്ള
പ്രകടനങ്ങൾ ആയിരുന്നു റോബിന്റേത്. തൊണ്ണൂറ്റി ഒൻപത് കുടം വെള്ളം കോറിയിട്ട നൂറാമത്തെ
കുടം കൊണ്ട് ഉടയ്ക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ആയിരുന്നു റോബിൻറെത്. ബ്രില്യന്റ്
പ്ലെയർ ആണെന്ന് ഒന്നും പറയാൻ പറ്റില്ല. എന്നാൽ റോബിനോടുള്ള ഇഷ്ട്ടത്തിൽ ഇപ്പോൾ കുറവ്
വന്നിട്ടുണ്ട് എന്നുമാണ് രജിത്ത് കുമാർ പറയുന്നത്.
