# ജയിലറിൽ കിടിലൻ സ്‌റ്റൈലുമായി രജനികാന്ത്;  ഫസ്റ്റ് ഗ്ലിംപ്‌സ് കാണാം

- Link: https://ml.b4blaze.com/film-news/rajnikantn-jailer-new-update
- Published: 2022-11-19T15:38:51+05:30
- Author: Ajay

തെന്നിന്ത്യൻ താരമായ രജനികാന്തിനെ പൊതുവെ വിളിക്കുന്നത് സ്‌റ്റൈൽ മന്നൽ എന്നാണ്. കാരണം
രജനീകാന്തിനോളം സ്‌ക്രീൻ പ്രസൻസ് അനുഭവിപ്പിച്ചിട്ടുള്ള മറ്റൊരു സൂപ്പർ താരം ഉണ്ടോ 
എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം. പ്രായം 71 ആയിട്ടും ഇപ്പോഴും താരം ഊർജ്ജസ്വലമായ
ആ സാന്നിധ്യം എല്ലായിടത്തും അറിക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jai.jpg?resize=1280%
2C720&ssl=1)

ഇപ്പോഴിതാ പഴയ അതേ ചുറുചുറുക്കോടെ തന്നെ താരത്തെ ഏറ്റവും പുതിയ സിനിമയായ ജയിലറിലും 
കാണാൻ സാധിക്കും എന്നറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പഴയ പ്രതാപത്തോടെ തന്നെയാണ്
താരം ജയിലറിലുള്ളത് എന്ന കാണിക്കുന്ന ഗ്ലിംപ്‌സ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ.
3 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ സൺ പിക്‌ചേഴ്‌സാണ് പുറത്ത് വിട്ടത്.ജയിലർ നിർമിക്കുന്നത്
സൺ പിക്‌ചേഴ്‌സാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jailer.jpg?resize
=1280%2C720&ssl=1)

നെൽസൺ ദിലീപ്കുമാർ സിനിമ സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ രജനികാന്ത്
ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണെത്തുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയിൽ
കന്നട താരം ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് സംവിധായകൻ ം നെൽസൺ തന്നെയാണ്. സിനിമയ്ക്ക് ഛായാഗ്രഹണം
നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്നു.

> Here’s a glimpse of Superstar [@rajinikanth](https://twitter.com/rajinikanth?ref_src=twsrc%5Etfw)
> from the sets of [#Jailer](https://twitter.com/hashtag/Jailer?src=hash&ref_src=twsrc%5Etfw)????
> [@Nelsondilpkumar](https://twitter.com/Nelsondilpkumar?ref_src=twsrc%5Etfw) [@anirudhofficial](https://twitter.com/anirudhofficial?ref_src=twsrc%5Etfw)
> [pic.twitter.com/3EtAap0FUs](https://t.co/3EtAap0FUs)
> — Sun Pictures (@sunpictures) [November 18, 2022](https://twitter.com/sunpictures/status/1593582340655104000?ref_src=twsrc%5Etfw)
