# കൈക്കുഞ്ഞിനൊപ്പം സാന്ത്വനത്തിലെ അപ്പു ; ഇത് എപ്പോഴെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/raksha-raj-latest-video
- Published: 2023-07-10T19:21:35+05:30
- Author: Shilpa

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി മനസ്സിൽ
ഇടം നേടിയ താരമാണ് രക്ഷ രാജ്. പരമ്പരയിൽ അപർണ എന്ന അപ്പുവായാണ് താരം എത്തുന്നത്. ഒട്ടനവധി
ആരാധകരെയാണ് താരം പരമ്പരയിലൂടെ സ്വന്തമാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-191912-300x298.png?resize=865%2C859&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഒരു കൈക്കുഞ്ഞിനെയും എടുത്തുകൊണ്ടിരിക്കുകയാണ് താരം വിഡിയോയിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-191315-186x300.png?resize=951%2C1534&ssl=1)

താരത്തിന് കുഞ്ഞയോ എന്ന ചോദ്യമായിരുന്നു ഈ ഒരു വീഡിയോ കണ്ടതോടെ ആദ്യം ഏവരുടെയും മനസിലൂടെ
കടന്നു പോയത്. എന്നാൽ പരമ്പരയിൽ അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞായി എത്തുന്ന നിളയാണ്
വിഡിയോയിൽ ഉള്ളത്. ഇതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കുന്ന തിരക്കിലായിരിക്കുകയാണ് ഏവരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-10-191322-184x300.png?resize=917%2C1495&ssl=1)
