# താരപുത്രി ഇനി ‘ക്ലിന്‍ കാര’!! കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി രാം ചരണ്‍

- Link: https://ml.b4blaze.com/film-news/ram-charan-and-upasanas-baby-girl-name
- Published: 2023-06-30T20:29:52+05:30
- Author: Anu

സൂപ്പര്‍താരം രാംചരണിന്റെയും ഉപാസനയുടേയും മാലാഖ കുഞ്ഞിന് പേരിട്ടു. ക്ലിന്‍ കാര കൊനിഡേല
എന്നാണ് കുഞ്ഞിന്റെ പേര്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് രാം ചരണ്‍
കുഞ്ഞിന്റെ പേര് ആരാധകരോട് പങ്കുവച്ചത്.

ദൈവീകമായ അനുഭവം സമ്മാനിക്കുന്ന വളരെ പരിശുദ്ധമായ ഊര്‍ജം എന്നതാണ് ഈ പേരിന്റെ അര്‍ത്ഥം.
ലളിതാസഹസ്രനാമത്തില്‍ നിന്നാണ് മാലാഖ കുഞ്ഞിന് പേര് കണ്ടെത്തിയത്.
  ‘ക്ലിന്‍ കാര എന്നാല്‍
പ്രകൃതിയുടെ മൂര്‍ത്തീഭാവമെന്ന് അര്‍ഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മ രൂപമാണത്.
ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോള്‍ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തില്‍ ഉണ്ടാകുമെന്ന്
ഞങ്ങള്‍ക്ക് ഉറപ്പുണ്ട്- പേരിടല്‍ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് ചിരഞ്ജീവി കുറിച്ചു.
താരപുത്രിക്ക് അംബാനി കുടുംബം നല്‍കിയ സ്‌പെഷ്യല്‍ സമ്മാനം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
ലക്ഷങ്ങള്‍ വില വരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തൊട്ടിലാണ് കുഞ്ഞിന് സമ്മാനമായി നല്‍കിയിരിക്കുന്നത്
എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്
മുകേഷ് അംബാനി.

> KLIN KAARA KONIDELA ❤️
> Taken from the Lalitha Sahasranamam the name signifies a transformative, purifying
> energy that brings about a spiritual awakening
> A big big hug to our daughters grandparents ???????????????????? [pic.twitter.com/mIlTVDTGUA](https://t.co/mIlTVDTGUA)
> — Upasana Konidela (@upasanakonidela) [June 30, 2023](https://twitter.com/upasanakonidela/status/1674731214262136834?ref_src=twsrc%5Etfw)

ജൂണ്‍ 20 നാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിന്
ശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞ് എത്തിയത്. 2012 ജൂണ്‍ 14നാണ് ഇവര്‍ വിവാഹിതരായത്.
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയിട്ടേ കുഞ്ഞിന് തയ്യാറെടുക്കൂ എന്ന് ഉപാസന പറഞ്ഞിരുന്നു.

> Klin Kaara Konidela ????[@AlwaysRamCharan](https://twitter.com/AlwaysRamCharan?ref_src=twsrc%5Etfw)
> [@upasanakonidela](https://twitter.com/upasanakonidela?ref_src=twsrc%5Etfw) [pic.twitter.com/8emWJoJcra](https://t.co/8emWJoJcra)
> — Chiranjeevi Konidela (@KChiruTweets) [June 30, 2023](https://twitter.com/KChiruTweets/status/1674733156640120832?ref_src=twsrc%5Etfw)
