# പത്ത് വര്‍ഷത്തിന് ശേഷം ആദ്യത്തെ കണ്‍മണി!! വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും!!

- Link: https://ml.b4blaze.com/film-news/ram-charan-and-wife-upasana-expecting-first-child
- Published: 2022-12-12T16:55:53+05:30
- Author: Anu

തെന്നിന്ത്യന്‍ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍
ഒരുങ്ങുന്നു. നേരത്തേ ഉപാസന ഗര്‍ഭിണിയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യ ടുഡേയാണ്
ഇപ്പോള്‍ സന്തോഷ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ താത്പര്യമില്ലെന്ന്്
രാംചരണും ഉപാസനയും മുന്‍പ് മാധ്യങ്ങളോട് പറഞ്ഞിരുന്നു. എപ്പോഴാണ് ജീവിതത്തിലേക്ക് കുഞ്ഞ്
എത്തുക എന്ന ചോദ്യത്തിന് പേഴ്സണല്‍ ചോയിസ് ആണെന്ന് ഉപാസന പ്രതികരിച്ചിരുന്നു.
  ‘അത്
ഞങ്ങളുടെ പേഴ്സണല്‍ ചോയിസ് ആണ്. അഥവാ, ഇപ്പോള്‍ ഒരു കുഞ്ഞ് വേണം എന്ന് എനിക്ക് താത്പര്യമുണ്ട്
എന്നാണ് ഞാന്‍ പറയുന്നത് എങ്കില്‍ എല്ലാവരും അത് വളച്ചൊടിയ്ക്കും. നേരെ മറിച്ച് എനിക്ക്
ഇപ്പോള്‍ താത്പര്യമില്ല എന്നാണ് പറയുന്നത് എങ്കില്‍ അതും വൈറലാവും. അതുകൊണ്ട് ഈ ചോദ്യത്തിന്
ഞാന്‍ ഉത്തരം നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. അത് എന്റെ പേഴ്സണല്‍ ചോയ്സ് ആണ്. അതിന്
ഞാന്‍ ആരോടും മറുപടി പറയേണ്ടതില്ല- എന്നുമായിരുന്നു ഉപാസന പറഞ്ഞിരുന്നത്.

നടന്‍ ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍. 2012 ജൂണിലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും
വിവാഹം. തെലുങ്ക് സിനിമാ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. ഒന്‍പതാം ക്ലാസ് മുതല്‍
ഒന്നിച്ച് പഠിച്ചവരാണ് രാം ചരണും ഉപാസനയും.
  അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍
ആയിരുന്ന പ്രതാപ് റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. അപ്പോളോ ആശുപത്രിയുടെ നിലവിലെ 
വൈസ് ചെയര്‍പേഴ്സണും കൂടിയാണ് ഉപാസന. ഇന്ത്യയിലെ പ്രശസ്ത വനിത സംരംഭകയാണ്. മാത്രമല്ല
ആരോഗ്യപരമായ ജീവിത ശൈലികളെയും, പോസിറ്റീവ് മനോഭാവത്തെയും കുറിച്ച് ബി പോസിറ്റീവ് എന്ന
മാഗസിനും ഉപാസന നടത്തുന്നുണ്ട്.
