# അക്ഷയ് കുമാർ ചിത്രം രാം സേതുവിന്റെ പുതിയ പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/film-news/ram-sethu-new-poster
- Published: 2022-10-08T17:59:38+05:30
- Author: Ajay

ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമാണ് രാം സേതു.ചിത്രത്തിന്റെ പുതിയ
പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.നേരത്തെ അക്ഷയ് കുമാറിന്റെ സാൾട്ട്
ആൻഡ് പെപ്പർ ലുക്കിലുള്ള പോസ്റ്റർ പുറത്ത് വിട്ടിരുന്നു.ചിത്രത്തിൽ ഒരു പുരാവസ്തു ഗവേഷകമായാണ്
അക്ഷയ് കുമാർ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പേർട്ടുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/akshy-5.jpg?resize
=1280%2C720&ssl=1)

സിനിമയിൽ അക്ഷയ് കുമാറിന്റെ നായികമാരായെത്തുന്നത് നുഷ്രത്ത് ബറുച്ച,ജാക്വലിൻ ഫെർണാണ്ടസ്
എന്നിവരാണ്.സത്യദേവ് കാഞ്ചരണ,ശുഭം ജയ്കർ,ജനിഫർ പിച്ചിനാറ്റോ എന്നിവരും പ്രധാന കഥാപാത്രങ്ങളായി
എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/akshy-4.jpg?resize
=1280%2C720&ssl=1)

.അഭിഷേക് ശർമ്മയാണ് രാമസേതു സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിക്കുന്നത് അരുണബാട്ടിയയും
വിക്രം മൽഹോത്രയും ചേർന്നാണ് ഒക്ടോബർ 25നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.സിനിമയുടെ
ടീസർ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു
