# കശ്മീര്‍ ഫയല്‍സും കേരളാ സ്റ്റോറിയും ഹിറ്റായതുപോലെ പുഴ മുതല്‍ പുഴ വരെയും ബോളിവുഡ് സ്വീകരിക്കും!! രാമസിംഹന്‍

- Link: https://ml.b4blaze.com/film-news/ramasimhan-about-puzha-muthal-puzha-vare-movie-release-hindi
- Published: 2023-06-14T18:40:14+05:30
- Author: Anu

പ്രഖ്യാപന സമയം മുതല്‍ തിയ്യേറ്ററിലെത്തും വരെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് പുഴ
മുതല്‍ പുഴ വരെ. രാമസിംഹന്‍ സംവിധാനം ചെയ്തതാണ് ചിത്രം. മലയാളത്തില്‍ ക്രൗഡ് ഫണ്ടിങ്
വഴി എടുത്ത സിനിമയാണ് പുഴ മുതല്‍ പുഴ വരെ. പൊതുജനത്തില്‍ നിന്നും പണം പിരിച്ചാണ് ചിത്രം
എടുത്തത്.

മലബാര്‍ കലാപമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്
ഹാജിയായി എത്തിയത്. ഇപ്പോഴിതാ ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്
രാമസിംഹന്‍. ബോളിവുഡില്‍ ‘കശ്മീര്‍ ഫയല്‍സ്’ വലിയ വിജയമായിരുന്നു. ‘കേരള സ്റ്റോറി’യും
വിജയിച്ചു. അതുപോലെ പുഴ മുതല്‍ പുഴ വരെയും ബോളിവുഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
അദ്ദേഹം പറയുന്നു.
  കേരളത്തില്‍ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഹിന്ദിയിലേക്ക്
എത്തുന്നത്. ഹിന്ദിയില്‍ സെന്‍സറിംഗിനായി ചിത്രം എത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പ്രശ്നങ്ങള്‍
ചൂണ്ടിക്കാട്ടിയിരുന്നു. അതെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ റിലീസിന് അടുത്ത് എത്തിയിരിക്കുന്നത്.
മാര്‍ച്ച് 3ന് ആയിരുന്നു ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ബോളിവുഡിലും ചിത്രം എത്തുന്നതോടെ
മലബാര്‍ കലാപം ദേശീയതലത്തിലും ചര്‍ച്ചയാകുമെന്നും രാമസിംഹന്‍ പറയുന്നു.
