# ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിച്ച് നടി രംഭ- കുടുംബവുമൊത്തുള്ള ചിത്രം വൈറല്‍

- Link: https://ml.b4blaze.com/film-news/ramba-with-family-pictures-viral-on-social-media
- Published: 2022-02-26T17:06:46+05:30
- Author: Gargi

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രംഭ. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ
വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കുടുംബത്തോടൊപ്പം കാനഡയിലാണ് താരം
താമസം. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് പോയതിന്റെ സന്തോഷം
പങ്കുവച്ചിരിക്കുകയാണ് രംഭ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/rambha-6.jpg?resize
=650%2C650&ssl=1)

ഇതിന്റെ ചിത്രങ്ങള്‍ രംഭ തന്റെ ആരാധകരുമായി പങ്കുവച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ബഹാമസിലേക്ക്
ഒരു ഫാമിലി ട്രിപ്പ്.. രസകരമായ നിമിഷങ്ങള്‍.. ഇതായിരുന്നു ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ഡോള്‍ഫിനുകള്‍ക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങളും രംഭ പങ്കുവച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/rambha-7.jpg?resize
=650%2C650&ssl=1)

2011 ലായിരുന്നു രംഭയുടെ വിവാഹം. വിവാഹ ശേഷം ചില ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജഡ്ജായി
എത്തിയെങ്കിലും സിനിമകളിലൊന്നും അധികം സജീവമായിരുന്നില്ല രംഭ. കാനഡയിലെ ബിസിനസുകാരനായ
ശ്രീലങ്കന്‍ സ്വദേശി ഇന്ദ്രകുമാര്‍ പദ്മനാഭനാണ് താരത്തിന്റെ ഭര്‍ത്താവ്. രണ്ട് പെണ്‍കുട്ടികളും
ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/rambha-5.jpg?resize
=650%2C650&ssl=1)

മലയാളത്തില്‍ ആകെ എട്ട് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലുമാണ്
രംഭ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഇത് കൂടാതെ കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ്
തുടങ്ങിയ ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്.
