# മകള്‍ ആശുപത്രിയില്‍! എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.. വേദനയോടെ നടി രംഭ!!

- Link: https://ml.b4blaze.com/film-news/rambha-shared-sad-news-her-car-was-hit-by-another-car
- Published: 2022-11-01T09:54:04+05:30
- Author: Sreekumar

തെന്നിന്ത്യയുടെ താരസുന്ദരി രംഭയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ്
ആരാധകര്‍. തനിക്കും കുടുംബത്തിനും വാഹനാപകടം ഉണ്ടായതിനെ കുറിച്ചാണ് നടി ഇപ്പോള്‍ ആരാധകരുമായി
വിവരം പങ്കുവെച്ചിരിക്കുന്നത്. മക്കളെ സ്‌കൂളില്‍ നിന്നും വിളിക്കാനായി പോയ സമയത്ത്
തങ്ങളുടെ കാര്‍ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ചും മകള്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും,
എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് താരം ഈ വിവരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/rambha-12.jpg?resize
=1280%2C720&ssl=1)

ഇന്‍സ്റ്റഗ്രാമില്‍ മകളുടെ ഫോട്ടോയുള്‍പ്പെടെ പങ്കുവെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
മോശമായ ദിവസം, മോശം സമയം എന്നാണ് അപകടം നടന്ന നിമിഷത്തെ കുറിച്ച് പറയുന്നത്. സ്‌കൂളില്‍
നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വെച്ച് ഞങ്ങളുടെ കാറില്‍ മറ്റൊരു
കാര്‍ ഇടിക്കുകയായിരുന്നു. ‘ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്.
ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്നാല്‍ എന്റെ കുഞ്ഞു സാഷ ഇപ്പോഴും
ഹോസ്പിറ്റലിലാണ്. മോശമായ ദിവസം, മോശം സമയം.. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥന വളവരെ
വലുതാണ് എന്നും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/rambha-latest-news.
jpg?resize=960%2C540&ssl=1)

ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും രംഭ കുറിക്കുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെയും
ആശുപത്രിയില്‍ കിടക്കയിലുള്ള മകളുടേയും ഫോട്ടോകളും നടി ഈ കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നു,
അപകട വാര്‍ത്ത അറിഞ്ഞ് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെച്ചത്. എത്രയും പെട്ടെന്ന്
മകള്‍ക്ക് ഭേദമാകട്ടെ എന്ന് പറഞ്ഞുകൊണ്ട് രംഭയുടെ പ്രിയപ്പെട്ടവരും ആരാധകരും കമന്റുകള്‍
പങ്കുവെയ്ക്കുന്നുണ്ട്.

>  
> View this post on Instagram
>  
> [A post shared by RambhaIndrakumar???? (@rambhaindran_)](https://www.instagram.com/p/CkZdR20sxtk/?utm_source=ig_embed&utm_campaign=loading)

രംഭയ്ക്ക് ആശ്വാസവാക്കുകളുമായി സിനിമാ രംഗത്തുള്ളവരും എത്തുന്നുണ്ട്. ഇപ്പോള്‍ സിനിമാ
രംഗത്ത് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ എല്ലാ വിശേഷവും പങ്കുവെച്ച് രംഭ
എത്താറുണ്ട്. അതുകൊണ്ട് തന്നെ താരത്തിനും കുടുംബത്തിനും ഇപ്പോഴും ആരാധകര്‍ക്കിടയില്‍
വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
