# ‘സാഷ സുരക്ഷിതയാണ്’ പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് രംഭ

- Link: https://ml.b4blaze.com/film-news/rambha-video-about-accident
- Published: 2022-11-02T21:20:17+05:30
- Author: Gargi

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടിരുന്നു. കാനഡയില്‍
വെച്ചായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചു കൊണ്ടുപോകുന്ന വഴി രംഭയുടെ
കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ മൂത്ത മകള്‍ സാഷയെ പരുക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ
എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അറിയിച്ച് നടി വീണ്ടുമെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/c636bb9c-3993-42a8-
9bb9-43c2fa74081d.jpeg?resize=1080%2C1080&ssl=1)

‘ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കായും പ്രാര്‍ഥിച്ച ആരാധകര്‍ക്കും
സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടത്തില്‍ നിന്ന്
നന്ദി അറിയിക്കുന്നു. ഞാനും എന്റെ കുട്ടികളും ഇപ്പോള്‍ സുരക്ഷിതരാണ്. ഞങ്ങള്‍ വേണ്ടി
പ്രാര്‍ഥിക്കുന്നത് തുടരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/414bbcf0-e34b-4764-
8286-a6a2b886a9a7.jpeg?resize=1080%2C1080&ssl=1)

നിങ്ങളില്‍ നിന്ന് കിട്ടിയ പിന്തുണയില്‍ ഞാന്‍ ആവേശഭരിതയാണ്. എന്റെ സന്തോഷം പങ്കുവയ്ക്കാന്‍
എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എല്ലാവരും എന്നെ വളരെയധികം പിന്തുണച്ചു. സാഷ സുരക്ഷിതയാണ്.
എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി എന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച
വീഡിയോയില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/9de86a58-dc73-4b04-
a0ca-eabf2fc4b32d.jpeg?resize=1080%2C1080&ssl=1)

മോശമായ ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. 
അപകടത്തില്‍പ്പെട്ട കാറിന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. രാധിക ശരത്കുമാര്‍,
സ്നേഹ തുടങ്ങി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപേര്‍ രംഭയ്ക്ക് ആശ്വാസവാക്കുകളുമായി
എത്തി. 2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹത്തോടെ സിനിമയില്‍
നിന്നും ഇടവേളയ്ക്കുകയായിരുന്നു താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/305c3e68-c3d4-4adc-
9360-e375b8203a4e.jpeg?resize=1080%2C1080&ssl=1)

രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്. ‘സര്‍ഗം’ എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ
നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്. ‘സര്‍ഗ്ഗം’ റിലീസായ 1992ല്‍ തന്നെ ‘
ആ ഒക്കടി അഡക്കു’ എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി. തുടര്‍ന്നങ്ങോട്ട് ‘ചമ്പക്കുളം
തച്ചന്‍’, ‘സിദ്ധാര്‍ഥ’, ‘ക്രോണിക് ബാച്ചിലര്‍’, ‘ഉള്ളത്തൈ അള്ളിത്ത’, ‘സെങ്കോട്ടൈ’,‘
വിഐപി’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി നടി.

>  
> View this post on Instagram
>  
> [A post shared by RambhaIndrakumar???? (@rambhaindran_)](https://www.instagram.com/reel/CkblGfPgY_n/?utm_source=ig_embed&utm_campaign=loading)
