# സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് ഹോബിയാക്കി മാറ്റിയ റമീസ്

- Link: https://ml.b4blaze.com/film-news/ramees-selfie-with-football-player
- Published: 2023-02-14T18:11:48+05:30
- Author: Gargi

സ്റ്റാമ്പ് കളക്ഷന്‍, സെലിബ്രറ്റികളുടെ ഫോട്ടോ ഒട്ടിച്ചുവെക്കല്‍, നാണയ ശേഖരം അങ്ങനെയുള്ള
നിരവധി ഹോബികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളുടെ
കൂടെ ഫോട്ടോയെടുക്കുക, അവരുടെ ഓട്ടോഗ്രാഫ് വാങ്ങിക്കുക ഇതൊരു ഹോബിയാക്കി മാറ്റുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ramees.jpg?resize
=1039%2C905&ssl=1)

അങ്ങനെയുള്ളവര്‍ കുറവായിരിക്കും. അത്തരത്തിലൊരു ഹോബിയുള്ളയാളാണ് റമീസ് ടി സി. ഇതുവരെ
140 അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പമാണ് ഈ ചെറുപ്പക്കാരന്‍ ഫോട്ടോയെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ramees-6.jpg?resize
=391%2C563&ssl=1)

ലോകമെമ്പാടും ആരാധകരുള്ള മെസിക്കൊപ്പവും റൊണാള്‍ഡോയ്‌ക്കൊപ്പവും ഫോട്ടോയെടുക്കാനാണ്
ഏറ്റവും അധികം താന്‍ കഷ്ടപ്പെട്ടതെന്ന് റമീസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ramees-2.jpg?resize
=585%2C965&ssl=1)

താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കുക അവരുടെ ഓട്ടോഗ്രാഫ് വാങ്ങിച്ചു സൂക്ഷിച്ചുവെക്കുക.
അതാണ് റമീസിന്റെ ഹോബി. ടീഷര്‍ടുകളിലും ഫോട്ടോ കാര്‍ഡിലും ഡയറിയിലും ഇഷ്ട താരങ്ങളുടെ
ഓട്ടോഗ്രാഫ് വാങ്ങും ഈ ചെറുപ്പക്കാരന്‍. അത്തരത്തില്‍ ഒരു സ്യൂട്‌കേസ് നിറയെ താരങ്ങളുടെ
കൈയൊപ്പ് പതിഞ്ഞ വസ്ത്രങ്ങളും ഡയറികളും ഫോട്ടോകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ramees-3.jpg?resize
=589%2C873&ssl=1)

ഇതുവരെ ഒരു സൂപ്പര്‍ താരങ്ങളും താന്‍ സമീപിച്ചപ്പോള്‍ മോശമായി പെരുമാറിയിട്ടില്ലെന്നും
റമീസ് പറയുന്നുണ്ട്. തനിക്കിനി ഫോട്ടൊയെടുക്കണം ഒപ്പിട്ടു മേടിക്കണം എന്ന് ആഗ്രഹിക്കുന്നത്
തീര്‍ച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും നെയ്മറുമാണെന്നും റമീസ് തുറന്നു
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ramees-4.jpg?resize
=605%2C963&ssl=1)

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റാഫിഞ്ഞ, കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ്, ജര്‍മ്മനിയുടെ
ഓസില്‍, ബ്രസീലിയന്‍ താരം ഗബ്രിയല്‍ ജീസസ് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം
ഇതിനോടകം റമീസ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ramees-5.jpg?resize
=701%2C919&ssl=1)

കോഴിക്കോട് വടകര സ്വദേശിയായ റെമീസിന് ഇനിയും ഒരുപാട് താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനുണ്ട്.
അതിനായുള്ള കാത്തിരിപ്പിലാണ് ഈ ചെറുപ്പക്കാരന്‍.
