# രമേഷ് പിഷാരടിയുടെ ‘ചിരിപുരണ്ട ജീവിതങ്ങള്‍’  മമ്മൂട്ടി പ്രകാശനം  ചെയ്തു

- Link: https://ml.b4blaze.com/film-news/ramesh-pisharadi-book-realese
- Published: 2022-10-01T10:07:34+05:30
- Author: Ajay

മലായാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് രമേഷ് പിഷാരടി. ഹാസ്യ താരമായും സംവിധായകനായും
മലായാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം. സോഷ്യല്‍ മീഡിയയില്‍ ക്യാപ്ഷന്‍ കിംഗ്
എന്നാണ് രമേഷ് പിഷാരടി അറിയപ്പെടുന്നത്. സിനിമകളില്‍ കോമഡി പ്രോഗ്രാമുകളിലും സജീവമായ
താരം തന്റെ ആദ്യ ബുക്ക് പുറത്തിറക്കിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ramesh-1.jpg?resize
=1280%2C720&ssl=1)

ചിരിപുരണ്ട ജീവിതങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. മാതൃഭൂമി ബുക്‌സാണ് ചിരിപുരണ്ട
ജീവിതങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.മമ്മൂട്ടിയാണ് ബുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിലൂടെ എല്ലാവരെയും അറിയിക്കുകയായിരുന്നു.
മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ramesh-2.jpg?resize
=1280%2C720&ssl=1)

അക്ഷരങ്ങളുടെ ലോകത്ത് 100 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാപ്രസ്ഥാനം മാതൃഭൂമി കഥാപാത്രങ്ങളുടെ
ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാ നടന്‍ മമ്മൂക്ക പ്രസിദ്ധീകരിച്ചും പ്രകാശനം
ചെയ്തും ചേര്‍ത്തു നിര്‍ത്തിയതിനും നന്ദി.ചിന്തകളില്‍ ചിരിപുരട്ടിയ സുഹൃത്തുക്കള്‍ക്കും
വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു എന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.

 
