# നാം ഒന്ന്, ചിങ്ങം ഒന്ന് രമേശ് പിഷാരടിയുടെ കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർ

- Link: https://ml.b4blaze.com/film-news/ramesh-pisharady
- Published: 2021-08-17T14:36:18+05:30
- Author: Rahul

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി,
പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും 
വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ. കോമഡിയിലൂടെ കയറി വന്നു വളരെ പെട്ടെന്നാണ് പിഷാരടി
പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ
വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്. മിമിക്രി വേദികളിൽ
കൂടിയാണ് താരം സിനിമയിലേക്ക് എത്തി ചേർന്നത്, രസകരമായ ട്രോളുകൾ ഷെയർ ചെയ്ത് പ്രേക്ഷരെയും
ഒപ്പം ട്രോളന്മാരെയും താരം സന്തോഷിപ്പിക്കാറുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/ramesh.jpg?resize
=507%2C443&ssl=1)

പിഷാരടിയുടെ സ്റ്റേജ് ഷോകളും, കോമഡി പരുപാടികളും വളരെ രസകരമാണ്, താരത്തിന് ആരാധകർ വളരെ
ഏറെയാണ്, പിഷാരടിയുടെ അഭിമുഖങ്ങൾ എല്ലാം വളരെ രസകരമാണ്, ചോദ്യം ചോദിക്കുന്നവരെ പോലും
വെള്ളം കുടിപ്പിച്ചു കളയും പിഷാരടി.മലയാളത്തിന്റെ മറ്റൊരു താരവും എംഎൽഎയുമായ മുകേഷും
രമേഷ് പിഷാരടിയും ആര്യയും പ്രസീദയും ഒക്കെകൂടി ചേർന്ന് മലയാളികളെ ഏറെ ചിരിപ്പിക്കുന്ന
ഒരു ചാനൽ പരിപാടിയായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്‌. അതിൽ ആര്യയും പിഷാരടിയും
തമ്മിലുള്ള ജോഡി എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, ഇപ്പോൾ രമേശ് പിഷാരടി പങ്കുവെച്ച കുടുംബചിത്രമാണ്
ഏറെ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/pisharady.jpg?resize
=495%2C453&ssl=1)

കുടുംബസമേതമുള്ള ചിത്രത്തിന് ‘നാം ഒന്ന്, ചിങ്ങം ഒന്ന്’ എന്ന ക്യാപ്ഷനാണ് പിഷാരടി കൊടുത്തത്.
മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം നില്‍ക്കുന്ന ഫാമിലി ഫോട്ടോയും ഭാര്യയുടെ കൂടെയുള്ളതും
മക്കള്‍ ഓരോരുത്തരുടെയും സിംഗിള്‍ ഫോട്ടോസുമായിരുന്നു പിഷാരടി പങ്കുവെച്ചത്. ഇതിന് 
താഴെ പിഷുവിനെ ക്യാപ്ഷനുകളെ കടത്തി വെട്ടുന്ന കമന്റുകളുമായിട്ടാണ് ആരാധകരെത്തുന്നത്.
ഭാര്യയെയും മക്കളെയും കുറിച്ച് മാത്രമല്ല മുൻപ് താരം പറഞ്ഞ പല കാര്യങ്ങളും ചോദിച്ചാണ്
ഫാൻസ് എത്തിയിരിക്കുന്നത്. ഇതിപ്പോ നിങ്ങള്‍ അഞ്ചും ചിങ്ങം ഒന്നും അല്ലേ? റിമി ടോമിയുടെ
പ്രോഗ്രാം പോലെ ‘ ഒന്നും ഒന്നും മൂന്ന് ‘ അല്ലേ പിഷു ഉദ്ദേശിച്ചത്. എന്നാണ് കമെന്റിൽ
കൂടി ആരാധകർ പറയുന്നത്, വളരെ പെട്ടെന്നാണ് താരം പങ്കുവെച്ച ഈ ചിത്രം ഏറെ ശ്രദ്ധ നേടിയത്,
താരങ്ങൾ വരെ ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുണ്ട്
