# സുരേഷ് ഗോപി ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളൂ!! രമേഷ് പിഷാരടി

- Link: https://ml.b4blaze.com/film-news/ramesh-pisharody-about-suresh-gopi
- Published: 2024-01-30T17:42:01+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ രമേഷ് പിഷാരടി. അവതാരകനായും നടനായും സംവിധായകനായും
സിനിമാലോകത്ത് തന്റേതായ ഇടംപിടിച്ച താരമാണ് പിഷാരടി. മിനിസ്‌ക്രീനിലും സിനിമാലോകത്തും
ഏറെ ആരാധകരുണ്ട് താരത്തിന്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് രമേഷ് പിഷാരടി പറയുന്ന
വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമേ ദ്രോഹം ചെയ്തിട്ടുള്ളൂ. അദ്ദേഹം
ദ്രോഹം ചെയ്തത് അദ്ദേഹത്തിനോട് മാത്രമാണെന്നാണ് പിഷാരടി പറയുന്നത്. സുരേഷേട്ടന്‍ ചെയ്യുന്നതും
പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിനാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്.

വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് അദ്ദേഹം പലരെയും സഹായിച്ചിട്ടുണ്ട്.
തന്റെ പടമൊക്കെ ഇറങ്ങുമ്പോഴും മിമിക്രി സംഘടനയെയുമെല്ലാം സുരേഷ് ഗോപി ഒരുപാട് സഹായിച്ചിട്ടുണ്ട്.
രാഷ്ട്രീയം ഓരോരുത്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.  രാഷ്ട്രീയവും വ്യക്തിത്വവും കൂട്ടിക്കുഴയ്ക്കാന്‍
പറ്റില്ല. നല്ല ഒരു മനുഷ്യനാണ് സുരേഷ് ഗോപി എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ 
കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ പറയാന്‍ ഞാനാളല്ല, എന്നും രമേഷ് പിഷാരടി പറയുന്നു.
