# ‘ഉന്നത തല യോഗം’ കൂടി രമേശ് പിഷാരടി…! ക്യാപ്ഷന്‍ സിങ്കം വീണ്ടും എത്തി…!

- Link: https://ml.b4blaze.com/film-news/ramesh-pisharody-new-post-on-instagram
- Published: 2022-05-11T08:49:33+05:30
- Author: Rahul

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ
താരമാണ് രമേശ് പിഷാരടി. കൂട്ടുകാരും പ്രിയപ്പെട്ടവരും രമേശ് പിഷാരടിയെ സ്‌നേഹപൂര്‍വ്വം
പിഷു എന്ന് വിളിക്കുമ്പോള്‍ ആരാധകരും ട്രോളന്മാരും അദ്ദേഹത്തിനിട്ട പേര് ക്യാപ്ഷന്‍
സിങ്കം എന്നാണ്. ഇതിന്റെ കാരണവും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. അഭിനയ രംഗത്തെ പോലെ
തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും ആരാധകരില്‍
കൗതുകം ഉണര്‍ത്തുന്നതാണ്.

![Ramesh Pisharody](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/
Ramesh-Pisharody-300x225.jpg?resize=1156%2C867&ssl=1)

ചിത്രങ്ങള്‍ക്ക് രമേശ് പിഷാരടി കുറിയ്ക്കുന്ന ക്യാപ്ഷന്റെ വ്യത്യസ്തത കൊണ്ട് തന്നെയാണ്
സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ക്യാപ്ഷന്‍ സിങ്കം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. ഇപ്പോഴിതാ
തന്റെ പുതിയ പോസ്റ്റിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ക്യാപ്ഷന്‍ സിങ്കം വീണ്ടും എത്തിയിരിക്കുകയാണ്.
ഇത്തവണ ജിറാഫിന് അടുത്ത് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണ്
പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നത്. നല്ല കള്‍ഫുള്‍ വസ്ത്രവും ധരിച്ച് കൂളിംഗ് ഗ്ലാസും
വെച്ച് നല്ല സ്റ്റൈലന്‍ പോസില്‍ നില്‍ക്കുന്ന പിഷാരടിയ്‌ക്കൊപ്പം അത്യാവശ്യം ഗമയില്‍
തന്നെ നില്‍ക്കുന്ന ജിറാഫിനേയും കാണാം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/ramesh-56-300x285.
jpg?resize=1155%2C1097&ssl=1)

ഈ ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഉന്നത തല യോഗം എന്നാണ്. ഈ അടിക്കുറിപ്പാണ്
ഇപ്പോള്‍ ട്രോളന്മാരടക്കം ഏറ്റെടുത്തിരിക്കുന്നത്. രമേശ് പിഷാരടിയുടെ ഈ പോസ്റ്റിന്
നടി നൈല ഉഷ നല്‍കിയ കമന്റ് നിങ്ങളുടെ ക്യാപ്ഷന്‍ ഒരു രക്ഷയുമില്ല എന്നാണ്… അതോടൊപ്പം
മറ്റ് രസികന്‍ കമന്റുകളും ഈ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. ഇതില്‍ രണ്ട് തല ഉണ്ടല്ലോ
മൂന്നാമത്തെ തലയാണോ മുതല എന്നാണ് ഒരാള്‍ ചോദിക്കുന്നത്. വര്‍ണശബളമായ ഉന്നതതല യോഗം. 
ഇതിലും നല്ല മറ്റൊരു ക്യാപ്ഷന്‍ ഉണ്ട് നോ വേ ഔട്ട്.. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/ramesh-pisharody-
3-300x169.jpg?resize=1150%2C648&ssl=1)

അതേസമയം, രമേശ് പിഷാരടി നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നോ വേ ഔട്ട്
ആയിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരിക്കല്‍ കൂടി സീരിയസ് വേഷങ്ങള്‍
തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുന്ന ഒരു സിനിമകൂടിയായിരുന്നു രമേശ് പിഷാരടി നായകനായി
എത്തിയ നോ വേ ഔട്ട് എന്ന ചിത്രം.
