# മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷന് പിറന്നാൾ ആശംസകളുമായി പിഷു !

- Link: https://ml.b4blaze.com/film-news/ramesh-ppisharody-wishes-kunchackoboban-happy-birthday
- Published: 2021-11-02T18:43:17+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചെയ്തത്രത്തിലൂടെ
അഭിനയ ലോകത്തേയ്ക്ക് എത്തിയ താരം പിന്നീട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.
മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചൻ. അതുകൊണ്ട് തന്നെ നിരവധി സ്ത്രീകളാണ്
താരത്തിന് ആരാധകരായി ഉള്ളത്. ഇന്നിപ്പോൾ തന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് താരം.ചാക്കോച്ചന്റെ
പിറന്നാളിനോട് അനുബന്ധിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസകളുമായി ഏതുയിരിക്കുന്നത്.
അതിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ആശംസ നടൻ രമേശ് പിഷാരടിയുടേതാണ്.
തന്റെ പ്രിയസുഹൃത്തിനു പിഷാരടി പിറന്നാൾ ആശംസകൾ അറിയിച്ചത് ഇപ്രകാരമായിരുന്നു. “നിങ്ങൾ
മസിലിലല്ല മനസ്സിലാണ്.പിറന്നാൾ ആശംസകൾ മനുഷ്യർക്കിടയിലെ Limited edition പ്രിയപ്പെട്ട
ചാക്കോച്ചന്.” ചാക്കോച്ചനൊപ്പം ജിംഗിൽ വച്ചെടുത്ത ചിത്രവും പോസ്റ്റ് ചെയ്തുകൊണ്ടാണ്
പിഷാരടി കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി
എത്തിയിരിക്കുന്നത്. നിരവധി ഹിറ്റ് ചലച്ചിയോത്രംങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
പിഷാരടിയുടെ സംവിധാന സംരംഭമായ ‘ പഞ്ചവർണതത്ത’ എന്ന ചിത്രത്തിലെ നായകൻ കൂടിയായിരുന്നു
ചാക്കോച്ചൻ. 
