# ഇത് രമ്യ തന്നെയാണോ ? സ്റ്റൈലിഷ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് പ്രിയതാരം !

- Link: https://ml.b4blaze.com/film-news/ramya-nambeesan-stylish-photoshoot
- Published: 2021-10-25T19:30:19+05:30
- Author: Rahul

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് രമ്യ നമ്പീശൻ. സഹതാരവുമായി എത്തി പിന്നീട് സൗത്ത്
ഇന്ത്യൻ സിനിമ്നയിലെ മുൻനിര നായികയായി വളർന്ന താരമാണ് രമ്യ നമ്പീശൻ. നിരവധി ഹിറ്റ് 
ചലച്ചിത്രങ്ങളിൽ നായികയായി എത്തിയതോടെ താരത്തിന് ഒട്ടേറെ ആരാധകരെ സമ്പാദിക്കുവാനും 
സാധിച്ചു. അഭിനയത്തിന് പുറമെ മികച്ച ഒരു പിന്നണി ഗായിക കൂടിയാണ് താൻ എന്ന് താരം കാണിച്ചു.
സിനിമയിൽ നിന്നും ഇപ്പോൾ ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ സമൂഹമാധ്യമങ്ങളിൽ
സജീവമാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാമായി താരം പലപ്പോഴും
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന
പുത്തൻ ചിത്രമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച്
ബ്രിട്ടീഷ് സുന്ദരിയെ പോലെയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നിരവധി
ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ഭവന, വിജയ് യേശുദാസ്,
ശില്പബാല, ജ്യോത്സന തുടങ്ങി നിരവധി താരങ്ങളാണ് രമ്യയുടെ ചിത്രത്തിന് താഴെ കമന്റുമായി
എത്തിയിരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള വ്യത്യസ്തമായ ചിത്രങ്ങളുമായി വരണം എന്നാണ്
ആരാധകർ താരത്തോട് പറയുന്നത്.
