# സോഷ്യല്‍മീഡിയ ഉപേക്ഷിച്ച് റാണാ ദഗ്ഗുബട്ടി!!! ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം നീക്കി

- Link: https://ml.b4blaze.com/film-news/rana-daggubati-deletes-all-instagram-posts
- Published: 2022-08-09T20:26:41+05:30
- Author: Anu

ബാഹുബലിയിലെ ഭല്ലാലദേവനായി ആരാധക ഹൃദയം കീഴടക്കിയ നടനാണ് റാണാ ദഗ്ഗുബട്ടി. വില്ലനായെത്തി
ഇത്രയധികം ആരാധകരെ നേടിയ മറ്റൊരു താരം ഇന്ത്യന്‍ സിനിമയിലുണ്ടായിരിക്കില്ല, അത്രയ്ക്കാണ്
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും താരത്തിന്റെ ആരാധകര്‍.

എന്നാലിപ്പോള്‍ താരത്തിന്റെ ആരാധകര്‍ വിഷമത്തിലാണ്. കാരണം സോഷ്യല്‍ മീഡിയയില്‍ നിന്നും
പിന്മാറിയിരിക്കുകയാണ് താരം. ദിവസങ്ങള്‍ക്ക് മുമ്പ് റാണ താന്‍ സോഷ്യല്‍ മീഡിയ വിടുകയാണെന്ന്
പ്രഖ്യാപനം നടത്തിയിരുന്നു.
  തൊട്ടുപിന്നാലെ നടന്ന ഒരു സംഭവം കൂടിയായപ്പോള്‍ ആരാധകര്‍
ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഈ മാസം അഞ്ചിനാണ് താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന്
റാണ പ്രഖ്യാപിച്ചത്.

പിന്നാലെ ചൊവ്വാഴ്ച താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം
നീക്കം ചെയ്യുകയും ചെയ്തു.
  അതേസമയം എന്താണ് ഈ പിന്‍വാങ്ങലിന് കാരണമെന്ന് റാണ എവിടെയും
വെളിപ്പെടുത്തിയിട്ടില്ല. വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്ന തലക്കെട്ടോടെയുള്ള ഒരു ചിത്രം
ട്വീറ്റ് ചെയ്താണ് താരം സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നെന്ന് പറഞ്ഞത്.

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അവധിയെടുക്കുന്നു. കൂടുതല്‍ മികവോടെയും കരുത്തോടെയും
വെള്ളിത്തിരയില്‍ കാണാം. എല്ലാവരോടും സ്‌നേഹം എന്നും ഒപ്പം കുറിച്ചു.
  വിരാടപര്‍വം
എന്ന ചിത്രത്തിലാണ് താരം അവസാനമായി എത്തിയത്. സായി പല്ലവിയായിരുന്നു നായിക. നെറ്റ്ഫ്‌ളിക്‌സ്
സീരീസായ റാണാ നായിഡുവാണ് ഇനി താരത്തിന്റേതായി വരാനിരിക്കുന്നത്.

> [pic.twitter.com/A7BWh6BnhE](https://t.co/A7BWh6BnhE)
> — Rana Daggubati (@RanaDaggubati) [August 5, 2022](https://twitter.com/RanaDaggubati/status/1555458245866577925?ref_src=twsrc%5Etfw)
