# കണ്ണും വൃക്കയും മാറ്റിവെച്ചെന്ന് വെളിപ്പെടുത്തി റാണാ ദഗുബാട്ടി!

- Link: https://ml.b4blaze.com/film-news/rana-daggubati-health-issue
- Published: 2023-03-17T13:27:55+05:30
- Author: Rahul

നിരവധി ആരാധകരുള്ള താരമാണ് റാണാ ദഗുബാട്ടി. ‘ബാഹുബലി’ എന്ന ചിത്രത്തിലെ ബല്ലാൽ ദേവ്
എന്ന കഥാപാത്രമാണ് താരത്തെ പ്രശസ്തനാക്കിയത്. കൂടാതെ ‘വിരാട പർവ’ത്തിൽ നായകനായും തിളങ്ങിയ
താരമാണ് റാണാ ദഗുബാട്ടി. താരം നേരത്തെ തന്നെ തന്‌റെ വലതു കണ്ണിന് കാഴ്ച ഇല്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

 കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്
റാണാ ദഗുബാട്ടി. അടുത്തിടെ റാണാ ദഗുബാട്ടി ‘റാണ നായിഡു’ എന്ന പുതിയ സീരീസ് പ്രധാന വേഷത്തിൽ
എത്തിയിരുന്നു.റാണ നായിഡു’ എന്ന കഥാപാത്രമായിട്ടാണ് സീരീസിൽ ദഗുബാട്ടി വേഷമിട്ടിരിക്കുന്നത്.
ഈ സീരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദഗുബാട്ടി തന്റെ ശാരീരിക അവസ്ഥയെ
കുറിച്ച് വെളിപ്പെടുത്തിയത്.

 തനിക്ക് ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. തുടർന്ന് കണ്ണ് മാറ്റിവെച്ചെങ്കിലും
കാഴ്ച ശക്തി തനിക്ക് തിരിച്ചുകിട്ടിയില്ലെന്നും തന്‌റെ ഇടത് കണ്ണ് പൂട്ടിയാൽ തനിക്ക്
ഒന്നും കാണാനാകില്ലെന്നും ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളർന്ന് പോകരുതെന്നും റാണാ
ദഗുബാട്ടി വ്യക്തമാക്കി.റാണാ ദഗുബാട്ടിയുടെ ഒടുവിലെത്തിയ ചിത്രം വിരാട പർവമായിരുന്നു
സായ് പല്ലവി ആയിരുന്നു ചിത്രത്തിലെ നായിക.

 
