# കേക്കില്‍ മദ്യം, ഒഴിച്ച് തീ കൊളുത്തി ‘ജയ് മാതാ വിളി’!!! രണ്‍ബീര്‍ കപൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

- Link: https://ml.b4blaze.com/film-news/ranbir-kapoor-faces-case-for-hurting-religious-sentiments-in-christmas
- Published: 2023-12-28T19:47:22+05:30
- Author: Anu

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. രണ്‍ബീര്‍ കപൂറിന്റെ പുതിയ
ചിത്രം ആനിമല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. അതിനിടെ താരത്തിന്റെ
ക്രിസ്തുമസ് ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ ക്രിസ്തുമസ് ആഘോഷം
അതിരുവിട്ടെന്നും മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് താരത്തിനെതിരെ നിറയുന്നത്.

രണ്‍ബീര്‍ കപൂറും കുടുംബവും ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. താരം
മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് മുംബൈ സ്വദേശി സഞ്ജയ് തിവാരി പോലീസില്‍ പരാതി
നല്‍കിയിരിക്കുകയാണ്. ഘട്കോപ്പര്‍ പോലീസ് സ്റ്റേഷനിലാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
നടനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 295 എ, 298,500, 34 വകുപ്പുകള്‍ പ്രകാരം
കേസെടുക്കണമെന്നാണ് സഞ്ജയ് തിവാരി നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ സംഭവത്തില്‍ പോലീസ്
ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.  ക്രിസ്തുമസ് കേക്കില്‍ മദ്യം, ഒഴിച്ച്
തീ കൊളുത്തിയാണ് താരം ക്രിസ്തുമസ് ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയാണ്
പരാതിയ്ക്കാധാരമായത്. ഹിന്ദുമതത്തില്‍, മറ്റു ദേവതകളെ ധ്യാനിക്കുന്നതിന് മുന്‍പ് അഗ്‌നിദേവനെ
ധ്യാനിക്കാറുണ്ട്. എന്നാല്‍ രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം
ആഘോഷിക്കുമ്പോള്‍, ബോധപൂര്‍വം ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും
ചെയ്‌തെന്നാണ് പരാതി.
