# ഇത് സെറ്റാണെന്ന് പറയുന്നവർ ഇവിടെ കമോൺ! അനിമലിലെ രൺബീറിന്റെ വീടിനെ കുറിച്ചുള്ള ആ വലിയ രഹസ്യം ഇതാ

- Link: https://ml.b4blaze.com/film-news/ranbir-kapoors-home-in-animal-is-saif-ali-khans-pataudi-palace
- Published: 2023-12-07T00:05:28+05:30
- Author: Gargi

പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് തീയറ്ററിൽ ആളെ നിറയ്ക്കുകയാണ് രൺബീർ കപൂർ നായകനായി എത്തി
അനിമൽ. നാല് ദിവസം പിന്നിടുമ്പോൾ 425 കോടിയാണ് വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 60 കോടി രൂപയാണ് അനിമൽ നേടിയത്. 100 കോടി രൂപയാണ്
ചിത്രത്തിൻറെ മുതൽമുടക്ക്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ 
സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിൻറെ സംവിധായകൻ. രശ്മിക മന്ദാനയാണ് നായിക.

സിനിമ ഹിറ്റ് ആയതിനൊപ്പം ചിത്രത്തിലെ ലൊക്കേഷനുകളും ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ചിത്രത്തിലെ
രൺബീറന്റെ വീട് ആരാധകരുടെ ഇടയിൽ സംസാരവിഷയമായി മാറിയിരുന്നു. അതിസമ്പന്നമായ ഈ വീട് 
ചിത്രത്തിന് വേണ്ടി സെറ്റിട്ടതാണ് എന്നാണ് പലരും പറയുന്നത്. എന്നാൽ, ഇത് സെറ്റല്ല, 
ബോളിവുഡിലെ തന്നെ ഒരു താരത്തിന്റെ സ്വന്തം സൗധമാണ് എന്ന് അറിയുമ്പോഴാണ് എല്ലാവരും ഞെട്ടുന്നത്..
പട്ടൗഡി നവാബുമാരുടെ കുടുംബവീട് ആയ പട്ടൗഡി പാലസാണ് രൺബീറിന്റെ വീടായി കാണിക്കുന്നത്.
നടൻ സെയ്ഫ് അലിഖാനും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നത് ഇവിടെയാണ്. പട്ടൗഡി പാലസിന്റെ
നിലവിലെ അവകാശി സെയ്ഫ് അലി ഖാൻ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/saif-ali-khan-home.
jpg?resize=640%2C362&ssl=1)

സെയ്ഫിന്റെ മുത്തച്ഛനും പട്ടൗഡിയിലെ അവസാനത്തെ നവാബുമായിരുന്ന ഇഫ്തിക്കർ അലി ഖാൻ 1935ലാണ്
ഈ കൊട്ടാരം പണികഴിപ്പിച്ചത്.
 ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയ റോബർട്ട് തോർ റസൽ ആയിരുന്നു
ഡിസൈനിംഗും നിർമ്മാണ മേൽനോട്ടവും. നിലവിൽ 800 കോടിയോളം രൂപയാണ് ഇതിന്റെ മൂല്യം. മുൻപും
നിരവധി ചിത്രങ്ങളുടെ പട്ടൗഡി കൊട്ടാരത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്നും 
60 കിലോമീറ്റർ മാറി ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
