# ദിവസം എത്ര തവണ സെക്സില്‍ ഏര്‍പ്പെടും?; സംവിധായകനെതിരെ പരാതിയുമായി നടി

- Link: https://ml.b4blaze.com/film-news/rani-chatterjees-shocking-allegations-against-sajid-khan
- Published: 2022-10-17T19:37:20+05:30
- Author: Gargi

‘ബിഗ് ബോസ് 16’ ഹൗസിലെ പ്രവേശനം മുതല്‍ മീടൂ ആരോപണവിധേയനും ചലച്ചിത്ര നിര്‍മ്മാതാവുമായ
സാജിദ് ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, ഭോജ്പുരി നടി റാണി ചാറ്റര്‍ജി
ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാജിദിനെതിരെ ഞെട്ടിക്കുന്ന ചില ആരോപണങ്ങള്‍
ഉന്നയിച്ചു. ‘ഹിമ്മത്ത്വാല’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവം
ഓര്‍ത്തെടുക്കുന്നതിനിടെ, സാജിദിന് തന്നെ ‘ധോക്ക ധോക്ക’ എന്ന ഐറ്റം നമ്പറില്‍ കാസ്റ്റ്
ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അതിനാല്‍ തനിച്ച് വീട്ടില്‍ വരാന്‍ പറഞ്ഞെന്നും റാണി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/2022_10largeimg_366895317.
jpg?resize=696%2C415&ssl=1)

തുടര്‍ന്ന് തന്റെ സ്തനവലിപ്പത്തെക്കുറിച്ചും കാലുകള്‍ കാണിക്കാന്‍ പറഞ്ഞതായും റാണി 
വെളിപ്പെടുത്തി. നിനക്ക് ഒരു കാമുകനുണ്ടോ എന്നും അവനുമായി എത്ര തവണ ലൈംഗിക ബന്ധത്തില്‍
ഏര്‍പ്പെടാറുണ്ടെന്നും സാജിദ് ചോദിച്ചപ്പോള്‍ റാണി ഞെട്ടി, സാജിദ് തന്നെ അനുചിതമായി
തൊടാന്‍ ശ്രമിച്ചതായും അവര്‍ ആരോപിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/after-mandana-karimi-
jiah-khan-others-rani-chatterjee-now-accuses-sajid-khan-of-metoo-001.jpg?resize=
696%2C365&ssl=1)

രാജ്യത്ത് #മീടൂ കാമ്പയിന്‍ ശക്തമായ കാലത്ത് തന്നെ സജിത് ഖാന്‍ ആരോപണവിധേയനായിരുന്നു.
ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനമെന്ന് ഇരകള്‍ പറയുന്നു. അഭിനയമെന്ന പേരില്‍
വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍
ആരോപിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/rani.jpg?resize=
696%2C398&ssl=1)

ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന്
ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകയും സജിത്
ഖാനെതിരേ രംഗത്ത് വന്നു.
