# ആരോഗ്യവാനായ കഥപാത്രം അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ സിക്‌സ് പാക്ക് വേണമെന്നല്ല, രഞ്ജൻ പ്രമോദ് 

- Link: https://ml.b4blaze.com/film-news/ranjan-prmod-talk-about-in-o-baby-movie
- Published: 2023-07-10T14:28:11+05:30
- Author: B4blaze News Desk

ദിലീഷ് പോത്തന്റെ വത്യസ്ത കഥാപത്രമായ പുതിയ ചിത്രം ആയിരുന്നു ‘ഓ ബേബി’, ഇപ്പോൾ ചിത്രത്തിലെക്ക്
സിക്സ് പാക്ക് ആയ ഒരു കഥപാത്രം വേണമെന്ന് ഒരിക്കലും താൻ ആവശ്യപെട്ടിട്ടില്ല എന്ന് പറയുകയാണ്
സംവിധായകനും, തിരക്കഥകൃത്തുമായ് രഞ്ജൻ പ്രമോദ്, ഈ ചിത്രത്തിലെക്ക് സാധാരണക്കാരനും, 
ആരോഗ്യവാനും ആയ ഒരു കഥപാത്രം ആണ് താൻ ഉദേശിച്ചത് അല്ലാതെ സിക്സ് പാക്ക് വേണമെന്ന് ഞാൻ
ആവശ്യപ്പെട്ടിട്ടില്ല രഞ്ജൻ പ്രമോദ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/obaby1.jpg?resize
=986%2C559&ssl=1)

ചിത്രത്തിന് വേണ്ടി ദിലീഷ് പോത്തൻ സ്വയം തടി കുറക്കാൻ തീരുമാനിച്ചതാണ് അല്ലാതെ താൻ 
ഒന്നും പറഞ്ഞതിന്റെ പേരിൽ അല്ല, ചിത്രത്തിന് വേണ്ടി ദിലീഷ് പോത്തൻ ബോഡി ബിൽഡിങ് ചെയ്യ്തിരുന്നു,
താൻ സിനിമയുടെ കഥ പറയുമ്പോൾ ആ കഥപാത്രം മല കയറി ഇറങ്ങുന്ന ഒരു സാധാരണക്കാരനും, നല്ല
ആരോഗ്യവാനും ആയിരിക്കണമെന്ന് ഞാൻ പറഞ്ഞു.

അഞ്ചാളുകളെ അടിക്കുന്ന രംഗങ്ങൾ ഓ ബേബിയിലുണ്ട്, പെർഫോമൻസിനുള്ള ശക്തി  പ്രേഷകർക്കും
അറിയാൻ കഴിയണം, അപ്പോൾ അങ്ങനെ ഉള്ള ആളാണെങ്കിൽ അയാൾ നല്ലവണ്ണം ബോഡി ട്രിം ആയിരിക്കണം
അല്ലാതെ ഞാൻ സിക്സ് പാക്ക് ഉദ്ദേശിച്ചില്ല രഞ്ജൻ പ്രമോദ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dileesh2.jpg?resize
=1080%2C1349&ssl=1)
