# ആ സിനിമ ഒരു വർഷത്തോളം ഓടിയെന്ന് അറിഞ്ഞിട്ടും തനിക്ക് മലയാളത്തിൽ അവസരം വന്നിരുന്നില്ല, രഞ്ജിനി 

- Link: https://ml.b4blaze.com/film-news/ranjini-about-chithram-movie
- Published: 2024-01-25T12:10:39+05:30
- Author: Sreekumar

മലയാള സിനിമയിൽ ഒരു കാലത്തു നിറസാനിദ്യമായിരുന്നു നടി രഞ്ജിനി, രഞ്ജിനിയുടെ കരിയർ തന്നെ
മാറ്റിമറിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായ ചിത്രം എന്ന സിനിമ. ചിത്രത്തെ കുറിച്ച്
മുൻപ് രഞ്ജിനി പറഞ്ഞ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും ശ്രെധ ആകുകയാണ്, ചിത്രത്തിലെ കല്യാണി
എന്ന കഥപാത്രം തന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു, എന്നാൽ ആ ചിത്രം ഒരു
വര്ഷത്തോളം ഓടിയിട്ടും തനിക്ക് പിന്നീട് മലയാളത്തിൽ അവസരം ലഭിച്ചിരുന്നില്ല രഞ്ജിനി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/chithram1.jpg?resize
=615%2C604&ssl=1)

ഈ ചിത്രം ഇറങ്ങിയതിനു ശേഷം താൻ ചെന്നയിലായിരുന്നു, അതുപോലെ ആ സമയത്തു തനിക്ക് തമിഴിലും
മറ്റു ഭാഷകളിലുമായി അഭിനയിക്കുവായിരുന്നു എന്നാൽ ഈ ചിത്രം ഒരു വര്ഷത്തോളം ഓടി എന്ന്
താൻ അറിഞ്ഞു എങ്കിലും മലയാളത്തിൽ തനിക്ക് പിന്നീട് അവസരം ലഭിച്ചിരുന്നില്ല. പിന്നീട്
താൻ ഈ കാര്യം മേക്കപ്പ് മാനോട് പറഞ്ഞു അതിനു ശേഷം തനിക്ക് മലയാള സിനിമയിൽ അവസരം കിട്ടി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/ranjini1.jpg?resize
=640%2C427&ssl=1)

എന്നാൽ തനിക്ക് പ്രിയദർശൻ സാറിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ മോഹൻലാലിനൊപ്പം
മുഖം എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞു, തമിഴിൽ നിരവധി സിനിമകൾ തനിക്ക് ലഭിച്ചിരുന്നു,
സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെ ആണ് താൻ മലയാള സിനിമയിലേക്ക് എത്തിയത് രഞ്ജിനി പറയുന്നു,
ഇപ്പോൾ താരം സീരിയലുകളിലും സജീവമാണ്
