# ഇനി ജീവിതത്തിൽ ഒരു വിവാഹമേ കാണില്ല, രഞ്ജിനി ഹരിദാസ്

- Link: https://ml.b4blaze.com/film-news/ranjini-about-marriage
- Published: 2023-09-12T16:10:26+05:30
- Author: Devika

നിരവധി ആരാധകരുള്ള രണ്ടു താരങ്ങൾ ആണ് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും. ഇരുവരുടെയും 
പേരുകൾ തമ്മിൽ സാമ്യമുള്ളത് പോലെ തന്നെ ഇരുവരുടെയും സ്വഭാവങ്ങളിലും ചില സാമ്യതകൾ ഉണ്ട്.
അത് കൊണ്ട് തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. രഞ്ജിനി ഹരിദാസ് അവതരണ രംഗത്ത്
തിളങ്ങി നിൽക്കുമ്പോൾ രഞ്ജിനി ജോസ് ഗായികയായിട്ടാണ് തിളങ്ങുന്നത്. ഇരുവർക്കും നിരവധി
ആരാധകരുമുണ്ട്. ഇരുവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം ഒട്ടുമിക്കതും ഒരുപോലെ തന്നെ
ആയത് കൊണ്ട് ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. വിവാഹ കാര്യത്തിലും ഇരുവർക്കും
ഒരു മനസ്സ് ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/renjini-haridas1.
jpg?resize=570%2C713&ssl=1)

ഒരു വിവാഹം എന്ന ഉടമ്പടിയോട് തനിക്ക് താൽപ്പര്യമില്ല എന്നാണ് ഇവർ രണ്ടു പേരും പറയുന്നത്.
ഒരിക്കലും വിവാഹം കഴിക്കില്ല എന്നും വേണമെന്ന് തോന്നിയാൽ ലിവിങ് ടുഗതെറിൽ ഏർപ്പെടുന്നതിൽ
കുഴപ്പമില്ല എന്നുമാണ് ഇരുവരും പറയുന്നത്. ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ച് ജീവിക്കാൻ ഒന്നും
തയാറല്ല എന്നും ബന്ധങ്ങളിൽ സ്വാതന്ത്രം കുറഞ്ഞാൽ പിന്നെ നമ്മുടെ ലൈഫ് നമുക്ക് കണ്ട്രോൾ
ചെയ്യാൻ കഴിയാതെ വരുമെന്നും ഇരുവരും ഒന്നിച്ച് പറയുന്നു. ഗായകൻ വിജയ് യേശുദാസുമായി 
രഞ്ജിനി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ഒരു സമയത്ത് വന്നിരുന്നു. എന്നാൽ തങ്ങൾ വളരെ
അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്ന് രഞ്ജിനി ജോസ്പ്ര തികരിച്ചിരുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/ranjini-jose2.jpg?
resize=1280%2C720&ssl=1)

തന്റെ ജീവിതം മറ്റൊരാൾ നിയന്ത്രിക്കുന്നത് തനിക്ക് ഓർക്കാൻ കൂടി കഴിയാത്ത കാര്യം ആണെന്നാണ്
രഞ്ജിനി ഹരിദാസ് പറയുന്നത്. ഇപ്പോഴുള്ള ലൈഫിൽ താൻ ഹാപ്പി ആണെന്നും ഇപ്പോൾ തനിക്ക് ഒരു
പാർട്ണർ ഉണ്ടെന്നും എന്നാൽ ആ ബന്ധം ഒരിക്കലും വിവാഹത്തിലേക്ക് എത്തില്ല എന്നുമാണ് രഞ്ജിനി
പറയുന്നത്. കാരണം ഇപ്പോൾ ഞങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ അത്
പരിഹരിച്ച് മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ വിവാഹം കഴിച്ചാൽ അങ്ങനെ ആയിരിക്കില്ല. 
അവർ നമ്മളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കും. ഒരു പേപ്പറിൽ കുറച്ച് ഉടമ്പടി എഴുതി അതിൽ
ഒപ്പ് വെച്ച് അതുമായി ജീവിതകാലം മുഴുവൻ മുന്നോട്ട് പോകുന്നത് തനിക് ചിന്തിക്കാൻ കൂടി
കഴിയില്ല എന്നുമാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.

 

 

 
