# രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി!!! സന്തോഷം പങ്കുവച്ച് താരം

- Link: https://ml.b4blaze.com/film-news/ranjini-haridas-brother-marriage
- Published: 2022-11-20T18:43:27+05:30
- Author: Anu

അവതാരക രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തി. രഞ്ജിനിയുടെ
സഹോദരന്‍ ശ്രീപ്രിയന്‍ വിവാഹിതനായി. രഞ്ജിനിയും അമ്മ സുജാതയും, രഞ്ജിനിയുടെ ബോയ്ഫ്രണ്ട്
ശരത് പുളിമൂടും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ചടങ്ങുകളോടെ 
വിവാഹം നടന്നത്.
  നാത്തൂന്‍ എത്തുന്ന വിവരം കുറച്ചു ദിവസം മുന്‍പ് രഞ്ജിനി പങ്കുവച്ചിരുന്നു.
ബ്രീസ് എന്നാണ് രഞ്ജിനി തന്റെ നാത്തൂനെ പരിചയപ്പടുത്തിയത്. ബ്രീസ് ജോര്‍ജ് കൊറിയോഗ്രാഫറാണ്
എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും മനസിലാക്കാം. കാരണവരുടെ സ്ഥാനത്തുള്ള ചേച്ചിയുടെ
കാല്‍തൊട്ടു വാങ്ങിയാണ് ശ്രീപ്രിയന്‍ ബ്രീസിന് താലി കെട്ടിയത്.  വിവാഹത്തിന് രഞ്ജിനിയുടെ
അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി ജോസും മറ്റു കൂട്ടുകാരികളും എത്തിയിരുന്നു. വിവാഹത്തിലെ
നല്ല മുഹൂര്‍ത്തങ്ങള്‍ രഞ്ജിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
കല്യാണത്തിനു മുന്‍പ് രഞ്ജിനിയും ശരത്തും സുഹൃത്തുക്കളും ചേര്‍ന്നുള്ള ചിത്രവും താരം
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
